മസ്കത്ത്: കഴിഞ്ഞ വർഷം പൊതു-സ്വകാര്യ മേഖലകളിൽ ലക്ഷ്യമിട്ട 35,000 തൊഴിലവസരങ്ങൾ പൂർത്തിയാക്കിയതായി തൊഴിൽ മന്ത്രി ഡോ. മഹദ് സഈദ് ബവോയിൻ പറഞ്ഞു. 2021നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം തൊഴിൽ സുരക്ഷയുടെ ആനുകൂല്യം നേടിയ ജീവനക്കാരുടെ എണ്ണം 3,000 ആയി വർധിച്ചിട്ടുണ്ട്. ഗവർണർമാരുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സുൽത്താനേറ്റിൽ കഴിഞ്ഞ ഒക്ടോബർ അവസാനം വരെ 85,000ത്തിലധികം തൊഴിലന്വേഷകരാണ് ഉണ്ടായിരുന്നത്.
പൊതു-സ്വകാര്യ മേഖലകളിലെ തൊഴിൽ സംവിധാനം, ഒമാനിലെ ഗവർണറേറ്റുകളിലെ നിക്ഷേപം, തൊഴിലുകളെ പ്രാദേശികവത്കരിക്കാനുള്ള വഴികൾ, ഗവർണറേറ്റുകൾ നേരിടുന്ന വെല്ലുവിളികൾ എന്നിവ ചർച്ച ചെയ്യുന്നതിനായിരുന്നു തൊഴിൽ മന്ത്രാലയം ഗവർണർമാരുമായി ചർച്ച നടത്തിയത്. യോഗത്തിൽ തൊഴിൽ അന്വേഷകർക്ക് സഹായകമാകുന്ന ‘മഅക്ക’ എന്ന ആപ്ലിക്കേഷനും പുറത്തിറക്കി. തുടക്കത്തിൽ 11ലധികം സേവനങ്ങളാണ് ഇതിലൂടെ ലഭ്യമാവുക. കഴിഞ്ഞ വർഷം മാർച്ച് മുതൽ ഗവർണറേറ്റുകളിൽ വിദേശ നിക്ഷേപം നിരോധിച്ചിട്ടുള്ള സാമ്പത്തിക പ്രവർത്തനങ്ങളുടെ എണ്ണം 78 ആണെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം യോഗത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.