മനാമ: പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് ഇതുവരെ 55,753 കേസുകൾ രജിസ്റ്റർ ചെയ്തതായി പബ്ലിക് സെക്യൂരിറ്റി അസി. ചീഫ് ബ്രിഗേഡിയർ ഡോ. ശൈഖ് ഹമദ് ബിൻ മുഹമ്മദ് ആൽ ഖലീഫ പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ 8364 നടപടികൾ സ്വീകരിച്ചു.മാർച്ച് നാല് വരെ 6386 ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
കോവിഡ് -19 ആരംഭിച്ചതു മുതൽ നാഷനൽ ആംബുലൻസ് സെൻറർ 6123 കേസുകളാണ് കൈകാര്യം ചെയ്തത്. കോവിഡ് സ്ഥിരീകരിച്ച ആളുകളെ െഎസൊലേഷൻ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകേണ്ട ചുമതല സെൻററിനായിരുന്നു. കോവിഡ് വ്യാപനം തടയാൻ മുൻകരുതലുകൾ കൃത്യമായി പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് അദ്ദേഹം ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.