മനാമ: മലപ്പുറം ജില്ലയിലെ വിവിധ മേഖലയിലെ ജില്ല വാസികളെ ഉൾപ്പെടുത്തി പ്രത്യേക സാഹചര്യത്തിൽ ശക്തമായ പ്രവാസി സംഘടന ബഹ്റൈനിൽ നിലവിൽവരും.
പ്രവാസികൾക്ക് ഗുണകരമായ വിവിധ പദ്ധതികളും ചരിത്രം, കലാകായികം, വാണിജ്യം, സാഹിത്യം എന്ന മലപ്പുറത്തിന്റെ തനതായ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിലൂടെ മൂല്യങ്ങളെ വരും തലമുറക്ക് കൈമാറുക എന്ന ലക്ഷ്യത്തിലൂന്നിയായിരിക്കും സമിതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. വിശാലമായ കറയില്ലാത്ത മതേതര ഐക്യവും മലപ്പുറത്തിന്റെ വികസനത്തിനുള്ള രാഷ്ട്രീയ ഐക്യത്തിനും ബഹ്റൈൻ മലപ്പുറം കൂട്ടായ്മ പിന്നണി പ്രവർത്തകർ മുന്നിട്ട് പ്രവർത്തിക്കുമെന്നും വാർത്താകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.