ബഹ്​റൈനിൽ നിന്ന് കണ്ണൂരിലേക്ക്​ ആഴ്​ചയിൽ മൂന്നുദിവസം വിമാനസർവീസ്​ തുടങ്ങാൻ എയർ ഇന്ത്യ ആലോചന

മനാമ: കണ്ണൂർ വിമാനത്താവളത്തിലേക്ക്​ അടുത്ത മാസം വിവിധ രാജ്യങ്ങളിൽ നിന്ന്​ വിമാന സർവീസുകൾ തുടങ്ങാൻ ഒരുങ്ങു​േമ്പാൾ ബഹ്​റൈനിൽ നിന്ന്​ സർവീസുകൾ ആരംഭിക്കാനുള്ള പദ്ധതിമായി എയർഇന്ത്യ അധികൃതർ. നിലവിൽ കോഴിക്കോടേക്ക്​ എല്ലാദിവസവും ഉച്ചക്ക്​ 1.20 ന്​ സർവീസ്​ നടത്തുന്നുണ്ട്​. എന്നാൽ ഇത്​ വെട്ടിക്കുറച്ചുക്കൊണ്ട്​ കണ്ണൂരിലേക്ക്​ കൂടി പുതിയ സർവീസുകൾ നടത്താനാണ്​ ഒരുക്കം. നിലവിൽ കോഴിക്കോടും കണ്ണൂരും പ്രതിദിനം പ്രത്യേകം സർവീസ്​ നടത്തിയാൽ ആവശ്യത്തിന്​ യാത്രക്കാരെ കിട്ടില്ല എന്നാണ്​ എയർഇന്ത്യ അധികൃതർ പറയുന്നത്​.
അതിനാൽ കോഴിക്കോടേക്കും കണ്ണൂരിലേക്കും ആഴ്​ചയിൽ നാല്​, മൂന്ന്​ സർവീസ്​ എന്ന രീതിയിൽ ഷെഡ്യൂൾ തയ്യാറാക്കാനാണ്​ ആലോചന നടക്കുന്നത്​ എന്നറിയുന്നു. ബഹ്​റൈനിൽ നിന്ന്​ ആദ്യഘട്ടത്തിൽ ത​െന്ന കണ്ണൂരിലേക്ക്​ വിമാന സർവീസുകൾ ആരംഭിക്കാത്തതിനെതിരെ കണ്ണൂർ ജില്ലക്കാരായ പ്രവാസികളിൽ പ്രതിഷേധമുയർന്നിട്ടുണ്ട്​. എന്നാൽ കണ്ണൂരിലേക്ക്​ വിമാന സർവീസ്​ തുടങ്ങു​േമ്പാൾ കോഴിക്കോടേക്കുള്ള സർവീസുകൾ വെട്ടിക്കുറക്കുന്നത്​ കോഴിക്കോടുകാരായ യാത്രക്കാർക്കും ബുദ്ധിമുട്ടായേക്കും.

Tags:    
News Summary - air india scheduling three days service to kannur in a week-bahrain-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT