അൽ ഹിലാൽ ഹെൽത്ത്‌കെയർ ഹിദ്ദ് ബ്രാഞ്ച് ഉദ്ഘാടനവും ഗ്രാൻഡ് ഇഫ്താറും

മനാമ: അൽ ഹിലാൽ ഹെൽത്ത്‌കെയറിന്റെ ഹിദ്ദിലെ ഏഴാമത്തെ ബ്രാഞ്ച് ഉദ്ഘാടനവും ഗ്രാൻഡ് ഇഫ്താറും നടന്നു. വിവിധ അംബാസഡർമാർ ഉൾപ്പെടെ 1500-ലധികം പേർ ഇഫ്താറിൽ പങ്കെടുത്തു. ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ അൽ ഹിലാൽ ഹെൽത്ത്‌കെയർ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. ഫിലിപ്പീൻസ് നിയുക്ത അംബാസഡർ ആൻ ജലാൻഡോ ലൂയിസ്, ഫാർമസി ഉദ്ഘാടനം ചെയ്തു. അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർമാരായ ഡോ. പി.എ മുഹമ്മദ്, അബ്ദുൾ ലത്തീഫ്, അൽ ഹിലാൽ സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, ആസിഫ് മുഹമ്മദ് (റീജിയണൽ ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ), സിഎ സഹൽ ജമാലുദ്ധീൻ (ഫിനാൻസ് മാനേജർ) എന്നിവർ സന്നിഹിതരായിരുന്നു.

പാകിസ്ഥാൻ, നേപ്പാൾ, തായ്‌ലൻഡ്, മലേഷ്യ, ടുണീഷ്യ എന്നീ രാജ്യങ്ങളുടെ എംബസികളിൽനിന്ന് നയതന്ത്ര പ്രതിനിധികൾ പ​ങ്കെടുത്തു.യൂസുഫ് യാക്കൂബ് ലോറി (ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആന്റ് ഫോളോ-അപ്പ്, ക്യാപിറ്റൽ ഗവർണറേറ്റ്), അബ്ദുല്ല അൽ ദെയ്ൻ (ബഹ്റൈൻ പാർലമെന്റ് അംഗം), മുസ്ലീം അസദ്, (ബഹ്റൈൻ ചേംബർ ഓഫ്കൊമേഴ്‌സ്), ഷൗക്കി മുഹമ്മദ് അൽ ഹാഷിമി, ബി.കെ.എസ്. പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ഐ.സി.ആർ.എഫ് പ്രസിഡന്റ് അരുൾദാസ് തുടങ്ങിയവർ പ​​ങ്കെടുത്തു.

ഹിദ്ദിലെ അൽ ഹിലാൽ മൾട്ടിസ്പെഷാലിറ്റി മെഡിക്കൽ സെന്ററിലെ മെഡിസിൻ, ഓർത്തോപീഡിക്‌സ്, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഡെന്റിസ്ട്രി വിഭാഗങ്ങളിൽ ഏപ്രിൽ 30 വരെ കൺസൾട്ടേഷൻ സൗജന്യമായിരിക്കുമെന്ന് ഡയറക്ടർമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിരവധി ഹെൽത്ത് പാക്കേജുകൾ കുറഞ്ഞ നിരക്കിലും ലഭ്യമാണ്. ഗ്രൂപ്പിന്റെ അടുത്ത ബ്രാഞ്ച് സിത്രയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും ഡയറക്ടർമാർ അറിയിച്ചു.

Tags:    
News Summary - Al Hilal Healthcare Hidd Branch Inauguration and Grand Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.