മനാമ: അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ് സെന്റർ മലയാള വിഭാഗം നടത്തിവരുന്ന സാമൂഹിക പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ വർഷവും നടത്തിവരുന്ന രക്തദാന ക്യാമ്പ് ഈ വരുന്ന മേയ് ഒന്ന് വ്യാഴാഴ്ച സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
രാവിലെ 7.30 മുതൽ ആരംഭിക്കുന്ന ക്യാമ്പിലേക്ക് രക്തം നൽകാൻ സന്നദ്ധതയുള്ള എല്ലാ മനുഷ്യസ്നേഹികളും എത്തിച്ചേരണമെന്നും വാഹനസൗകര്യം ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്നും അറിയിപ്പിൽ പറഞ്ഞു. https://forms.gle/ti6J9eCgfXfct51k8 എന്ന ലിങ്ക് ഉപയോഗിച്ച് മുൻകൂട്ടി രജിസ്റ്റർചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 3940 9709 , 3512 7418 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.