മനാമ: അലൂമിനിയം ബഹ്റൈൻ (അൽബ) സംഘടിപ്പിക്കുന്ന രണ്ടാമത് പരിസ്ഥിതി, സാമൂഹിക, ഭരണനിർവഹണ ബോധവത്കരണ കാമ്പയിന് തുടക്കമായി.
'നമ്മുടെ ഭാവി രൂപപ്പെടുത്തൽ' എന്ന പ്രമേയത്തിലാണ് കാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്. അൽബ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ അലി അൽ ബഖാലി കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഒാൺലൈനിൽ നടത്തിയ ഉദ്ഘാടന പ്രഭാഷണത്തിൽ കമ്പനി കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം പ്രതിപാദിച്ചു. നവംബർ നാല് വരെ നീണ്ടുനിൽക്കുന്ന കാമ്പയിനിൽ വിവിധ പ്ലാൻറുകളിൽനിന്നുള്ള ജീവനക്കാരെ പെങ്കടുപ്പിച്ച് 20ലധികം സെമിനാറുകൾ സംഘടിപ്പിക്കും. കാർബൺ ബഹിർഗമനം, സൈബർ സുരക്ഷ, ജലവിഭവം കൈകാര്യം ചെയ്യൽ തുടങ്ങിയ വിഷയങ്ങളിലായിരിക്കും സെമിനാറുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.