ലു​ലു ഗ്രൂ​പ് ഡ​യ​റ​ക്ട​ർ ജൂ​സെ​ർ രൂ​പ​വാ​ല​യും ഈ​സി ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വി​സ​സ് സി.​ഇ.​ഒ

നാ​യി​ഫ് തൗ​ഫീ​ഖ് അ​ൽ അ​ലാ​വി​യും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​പ്പോ​ൾ

ക്രിപ്റ്റോ കറൻസി നൽകിയും ലുലുവിൽനിന്ന് സാധനങ്ങൾ വാങ്ങാം

മനാമ: ക്രിപ്റ്റോ കറൻസി വഴിയുള്ള പണമിടപാട് സ്വീകരിക്കുന്ന ബഹ്റൈനിലെ ആദ്യ റീട്ടെയ്ൽ ഔട്ട്ലെറ്റ് എന്ന ഖ്യാതി ലുലു ഹൈപ്പർമാർക്കറ്റിന്. ഇതുസംബന്ധിച്ച കരാറിൽ ലുലു ഗ്രൂപ് ഡയറക്ടർ ജൂസെർ രൂപവാലയും ഈസി ഫിനാൻഷ്യൽ സർവിസസ് സ്ഥാപകനും സി.ഇ.ഒയുമായ നായിഫ് തൗഫീഖ് അൽ അലാവിയും ഒപ്പുവെച്ചു. ഔട്ട്ലെറ്റിലെ ഈസി പി.ഒ.എസ് മെഷീൻ മുഖേന ഉപഭോക്താക്കൾക്ക് പണമിടപാട് നടത്താം.

ഓൺലൈൻ പേമെന്റ് സേവനം, പേമെന്റ് ഗേറ്റ്വേ, പി.ഒ.എസ് സിസ്റ്റം എന്നിവയിൽ സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഈസി. ലുലു ഹൈപ്പർമാർക്കറ്റിന്റെ പേമെന്റ് സേവനദാതാക്കളാകുന്നതിൽ സന്തോഷമുണ്ടെന്ന് നായിഫ് തൗഫീഖ് അൽ അലാവി പറഞ്ഞു. 

Tags:    
News Summary - also buy things from Lulu with crypto currency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT