റമദാൻ കിറ്റുകൾ വിതരണം ചെയ്യുന്ന അനന്തപുരി അസോസിയേഷൻ അംഗങ്ങൾ
മനാമ: റമദാനിൽ തിരുവനന്തപുരം ജില്ല നിവാസികളുടെ കൂട്ടായ്മയായ അനന്തപുരി അസോസിയേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 20, 25 തീയതികളിലായി അസ്കർ, അൽബ, സിത്ര എന്നിവിടങ്ങളിലെ വിവിധ ലേബർ ക്യാമ്പുകളിലേക്കും അതോടൊപ്പം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കുമായി അരിയും മറ്റു ഭക്ഷണ സാമഗ്രികൾ അടങ്ങിയ സ്നേഹ സമ്മാനം റമദാൻ കിറ്റ് വിജയകരമായി വിതരണം ചെയ്തു.
ഈ പുണ്യമാസത്തിൽ ഇത്തരത്തിൽ ഒരു പ്രവർത്തം നടത്താൻ സാധിച്ചതിലൂടെ മൂന്ന് ഘട്ടങ്ങളിലായി നൂറോളം പേർക്ക് സഹായഹസ്തവുമായി എത്താൻ കഴിഞ്ഞതിലുള്ള സന്തോഷം അനന്തപുരി അസോസിയേഷൻ പങ്കുവെച്ചു.
ഈ ഉദ്യമവുമായി സഹകരിച്ച ശിവാനി ശിവത്തിനും മറ്റു അഭ്യുദയകാംക്ഷികൾക്കും എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ പ്രേത്യക നന്ദി ജനറൽ സെക്രട്ടറി സന്തോഷ് ബാബു പറഞ്ഞു. തുടർന്നും ജീവകാരുണ്യ പ്രവർത്തന രംഗത്ത് അനന്തപുരി അസോസിയേഷന്റെ സജീവ ഇടപെടലുകൾ ഉണ്ടാകുമെന്നും അംഗങ്ങളുടെയും തിരുവനന്തപുരം നിവാസികളുടെയും ക്ഷേമത്തിനായിട്ടുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്നും സന്തോഷ് ബാബു അറിയിച്ചു. വരുംനാളുകളിലെ എല്ലാ പ്രവർത്തനങ്ങൾക്കും എല്ലാവിധ പിന്തുണയും അഭ്യർഥിച്ചു.
അസോസിയേഷൻ പ്രസിഡന്റ് ദിലീപ് കുമാർ, ജനറൽ സെക്രട്ടറി സന്തോഷ് ബാബു, വൈസ് പ്രസിഡന്റ് മഹേഷ് വിശ്വനാഥൻ, അസിസ്റ്റന്റ് സെക്രട്ടറി മിൽട്ടൺ റോയ്, ട്രഷറർ സനീഷ് കുമാർ, അസിസ്റ്റന്റ് ട്രഷറർ സുരേഷ് കുമാർ, മെംബർഷിപ് സെക്രട്ടറി ബെൻസി ഗനിയുഡ്, എന്റർടൈൻമെന്റ് സെക്രട്ടറി വിനോദ് ആറ്റിങ്ങൽ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ആഷിഖ്, ഹർഷൻ, ഷൈൻ നായർ, അൻവർ കാസ്സിം, പേട്രൺ കമ്മിറ്റി മെംബർ മഹേന്ദ്രൻ, സന്തോഷ് നായർ തുടങ്ങിയവർ നേതൃത്വം നൽകി.
അനന്തപുരി അസോസിയേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി സന്തോഷ് ബാബുമായി 33308426 എന്ന നമ്പറിൽ ബന്ധപ്പെടുക
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.