50,000 ദീനാറിന്‍റെ ലഹരിവസ്​തുക്കളുമായി ഏഷ്യൻ വംശജൻ പിടിയിൽ

മനാമ: 50,000 ദീനാറിന്‍റെ ലഹരിവസ്​തുക്കളുമായി ഏഷ്യൻ വംശജൻ പിടിയിലായി. ക്രിമിനൽ ഇ​ൻവെസ്റ്റിഗേഷൻ ഡി​പ്പാർട്മെന്‍റിന്​ കീഴിലെ ആന്‍റിഡ്രഗ്​ വിഭാഗമാണ്​ 34കാരനെ ഒരു കിലോ തൂക്കംവരുന്ന ചരസ്സുമായി പിടികൂടിയത്​. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ്​ നടത്തിയ റെയ്​ഡിലാണ്​ മയക്കുമരുന്ന്​ കണ്ടെത്തിയത്​.

വിൽപന നടത്താനായി സൂക്ഷിച്ചിരുന്നതായാണ്​ പ്രതി മൊഴി നൽകിയത്​. പ്രതിയെ നിയമനടപടികൾക്കായി റിമാൻഡ്​ ചെയ്​തിരിക്കുകയാണ്​.മയക്കുമരുന്ന്​ സംബന്ധമായ പരാതികൾ 996ൽ വിളിച്ച്​ പൊതുജനങ്ങൾക്ക്​ നൽകാവുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Asian man arrested with drugs worth 50,000 dinars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.