മനാമ: ഏഷ്യൻ സ്കൂളിൽ എ.എസ്.ബി സിംഫണി ഒാർകസ്ട്രയുടെ ഉദ്ഘാടനവും സ്കൂളിൽ നിന്ന് ഏറ്റവും മികച്ച മാർക്കുനേടിയ വിദ്യാർഥികൾക്കുള്ള അവാർഡ് ദാനവും സ്കൂളിലെ ഡോ. അബ്ദുൽ കലാം മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്നു. വെരിറ്റാസ് മീഡിയ ചെയർമാൻ സോമൻ ബേബി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അൽ നൂർ ഇൻറർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ദീപ തൽവാർ, ന്യൂ ഇന്ത്യൻ സ്കൂളിെൻറ പ്രിൻസിപ്പൽ കെ ഗോപിനാഥമേനോൻ എന്നിവർ സംബന്ധിച്ചു.
സ്കൂളിെൻറ സ്ഥാപക ചെയർമാൻ േജാസഫ് തോമസിെൻറ ആശയമാണ് സ്കൂൾ ഓർക്കസ്ട്രയെന്ന് സ്കൂൾ അധികൃതർ വാർത്തകുറിപ്പിൽ അറിയിച്ചു. 29 കുട്ടികളാണ് ഇതിലെ അംഗങ്ങൾ. കീബോർഡ്, ഗിറ്റാർ, ഡ്രംസ്, പരമ്പരാഗത സംഗീത ഉപകരണങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്ന കുട്ടികളാണിവർ. ചടങ്ങിെൻറ ഭാഗമായി വിവിധ കലാപരിപാടികളും നടന്നു. ചടങ്ങിൽ പ്രിൻസിപ്പൽ മോളി മാമ്മൻ സ്വാഗത പ്രസംഗം നടത്തി. മേഘ മണികണ്ഠൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.