ഈ​ദ് വി​പ​ണി​യി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​യു​മാ​യി അ​ധി​കൃ​ത​ർ

പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ബ​ഹ്റൈ​നി​ലെ ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ

ഈ​ദ് വി​പ​ണി​യി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​യു​മാ​യി അ​ധി​കൃ​ത​ർ

മ​നാ​മ: പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ബ​ഹ്റൈ​നി​ലെ വി​പ​ണി​ക​ളി​ലും ക​ട​ക​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ വ്യ​വ​സാ​യ, വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ലും അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള പ​ഴം- പ​ച്ച​ക്ക​റി ക​ട​ക​ൾ, ബ്യൂ​ട്ടി സെ​ന്റ​റു​ക​ൾ, സ​ലൂ​ണു​ക​ൾ, ത​യ്യ​ൽ ക​ട​ക​ൾ, മ​ധു​ര​പ​ല​ഹാ​ര ക​ട​ക​ൾ, ബേ​ക്ക​റി​ക​ൾ, റ​സ്റ്റാ​റ​ന്റു​ക​ൾ, കാ​റ്റ​റി​ങ് കി​ച്ച​ണു​ക​ൾ, ഷോ​പ്പി​ങ് മാ​ളു​ക​ൾ, വാ​ണി​ജ്യ വി​പ​ണി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധി​കൃ​ത​ർ നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

വ്യാ​പാ​രി​ക​ൾ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്നും അ​മി​ത വി​ല ഈ​ടാ​ക്കു​ന്നു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കും.പൗ​ര​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ ല​ഭ്യ​ത, ഓ​ഫ​റു​ക​ളു​ടെ വി​ശ്വാ​സ്യ​ത തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ഉ​റ​പ്പ് വ​രു​ത്തും. അ​യ​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന​ട​ക്ക​മു​ള്ള​വ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഉ​പ​ഭോ​ക്താ​ക്ക​ൾ പെ​രു​ന്നാ​ൾ ഷോ​പ്പി​ങ്ങി​ന് രാ​ജ്യ​ത്തെ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷു​ന്ന​തി​നാ​ൽ മ​നാ​മ സൂ​ക്കി​ലെ​യും മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ക​ട​ക​ളി​ൽ പ്ര​ത്യേ​ക ഓ​ഫ​റു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്.

പ​രി​ശോ​ധ​ന​യി​ൽ ഏ​തെ​ങ്കി​ലും ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും.

Tags:    
News Summary - Authorities conduct strict checks on Eid markets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.