മനാമ: കനത്ത മഴയിൽ നാശനഷ്ടമുണ്ടായ ആലിയിലെ വീടുകളിൽ പരിശോധന നടത്തിയ അധികൃതർ നാശനഷ്ടങ്ങൾ വിലയിരുത്തി. നാശനഷ്ടം വിലയിരുത്തിയ നോർത്തേൺ ഗവർണർ അലി അൽ അസ്ഫൂർ, നഷ്ടപരിഹാരം നൽകാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി വീട്ടുടമകൾക്ക് ഉറപ്പുനൽകി.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശമനുസരിച്ചായിരുന്നു സന്ദർശനം. മഴയിൽ നാശനഷ്ടമുണ്ടായവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് കിരീടാവകാശി പ്രഖ്യാപിച്ചിരുന്നു.
നാശനഷ്ടങ്ങൾ വിലയിരുത്താനും ജനങ്ങളുമായി ആശയവിനിമയം നടത്തി അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പരിഹരിക്കാനും ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയതായി ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.