ബഹ്റൈൻ വാഹനാപകടം

 സൗഹൃദ കുടചൂടി, കൊടും ചൂടിലും അവർ കാത്തിരുന്നു

മ​നാ​മ: സ​ൽ​മാ​നി​യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​ക്ക് സ​മീ​പം ആ ​നാ​ലു​പേ​ർ ക​ത്തു​ന്ന വെ​യി​ലി​നെ​യും വ​ക​വെ​ക്കാ​തെ ഇ​രി​ക്കു​ക​യാ​ണ്. ത​ങ്ങ​ളു​ടെ കൂ​ട​പ്പി​റ​പ്പി​നെ​പ്പോ​ലെ ക​രു​തി​യി​രു​ന്ന ആ​ത്മാ​ർ​ഥ സു​ഹൃ​ത്ത് ആ ​മോ​ർ​ച്ച​റി​ക്കു​ള്ളി​ലു​ണ്ട്. തെ​ല​ങ്കാ​ന സ്വ​ദേ​ശി സു​മ​ൻ മോ​ക്കി​നാ​പ്പ​ള്ളി​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​ണ​വ​ർ. ഒ​രേ നാ​ട്ടു​കാ​രാ​യ അ​വ​ർ പ്ര​വാ​സ​ഭൂ​മി​യി​ലും ത​ങ്ങ​ളു​ടെ സൗ​ഹൃ​ദം തു​ട​ർ​ന്നു. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി​രു​ന്നു ജോ​ലി. താ​മ​സ​വും വ്യ​ത്യ​സ്ത ഇ​ട​ങ്ങ​ളി​ൽ. പ​ക്ഷേ, അ​വ​ധി​ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ അ​വ​ർ ത​മ്മി​ൽ കാ​ണും. വ​ർ​ഷ​ങ്ങ​ളാ​യി അ​തി​ന് വ​ലി​യ മു​ട​ക്കം വ​ന്നി​ട്ടി​ല്ല. പ​ക്ഷേ, ഇ​ന്ന​ലെ മാ​ത്രം സു​മ​ൻ വ​ന്നി​ല്ല. വ​രി​ല്ല എ​ന്ന് പ​റ​യാ​ൻ കൂ​ട്ടു​കാ​രെ വി​ളി​ക്കു​ക​യും ചെ​യ്തു. അ​ഞ്ചു​​മ​ണി​യാ​യ​പ്പോ​ഴാ​ണ് ആ ​കാ​ൾ വ​ന്ന​ത്. ഓ​ണ​മാ​യ​തി​നാ​ൽ സ്ഥാ​പ​ന​ത്തി​ൽ ആ​ഘോ​ഷ​മു​ണ്ടെ​ന്നും അ​തി​ൽ പ​​ങ്കെ​ടു​ക്കേ​ണ്ട​തു​ള്ള​തി​നാ​ൽ വ​രി​ല്ലെ​ന്നു​മാ​യി​രു​ന്നു ഫോ​ൺ സ​ന്ദേ​ശം. ഓ​ണ​ക്കോ​ടി​യൊ​ക്കെ​യു​ടു​ത്ത് മ​ല​യാ​ളി​വേ​ഷ​ത്തി​ൽ കാ​റി​ലി​രി​ക്കു​ന്ന ഫോ​ട്ടോ കൂ​ട്ടു​കാ​ർ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തു. സ്റൈ​ല​ൻ ഫോ​ട്ടോ കൂ​ട്ടു​കാ​രെ​ല്ലാ​വ​രും ലൈ​ക്ക് ചെ​യ്യു​ക​യും ചെ​യ്തു. അ​ടു​ത്ത ദി​വ​സം വി​ളി​ക്കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് ഫോ​ൺ വെ​ച്ച​ത്. പ​ക്ഷേ, അ​ർ​ധ​രാ​ത്രി​യി​ൽ സു​ഹൃ​ത്തു​ക്ക​ളെ തേ​ടി ദുഃ​ഖ​വാ​ർ​ത്ത​യാ​ണെ​ത്തി​യ​ത്. കു​ടും​ബ​ത്തി​ന്റെ ആ​ശ്ര​യ​വും പ്ര​തീ​ക്ഷ​യു​മാ​യി​രു​ന്നു സു​മ​ൻ. എ​ട്ടു​വ​ർ​ഷം മു​മ്പാ​ണ് ബ​ഹ്റൈ​നി​ലെ​ത്തി​യ​ത്. നാ​ലു​വ​ർ​ഷം ഒ​രു ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്തു. നാ​ല് വ​ർ​ഷം മു​മ്പാ​ണ് മു​ഹ​റ​ഖി​ലെ ആ​ശു​പ​ത്രി​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം അ​വ​രി​ലൊ​രാ​ളാ​യി ന​ട​ന്നി​രു​ന്ന സു​മ​നെ മ​ല​യാ​ളി​യാ​യാ​ണ് എ​ല്ലാ​വ​രും ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്.

സു​മ​ന്റെ സു​ഹൃ​ത്തു​ക്ക​ൾ, സു​മ​ൻ കേ​ര​ളീ​യ​വേ​ഷ​ത്തി​ൽ അ​വ​സാ​ന​മാ​യി കൂ​ട്ടു​കാ​ർ​ക്ക​യ​ച്ച ഫോ​ട്ടോ

 നി​ശ്ശ​ബ്ദ​ത​പോ​ലും നി​ശ്ശ​ബ്ദ​മാ​യ രാ​ത്രി

മ​നാ​മ: രാ​ത്രി ത​ന്നെ കൂ​ട്ടാ​ൻ വ​രു​ന്ന അ​ച്ഛ​നെ കാ​ത്ത് ആ​ശു​പ​ത്രി​യി​ലെ ക​സേ​ര​യി​ലി​രു​ന്ന ശ്രി​ഖ​മോ​ൾ​ക്ക് കേ​ൾ​ക്കാ​നാ​യ​ത് അ​ച്ഛ​ൻ ഇ​നി വ​രി​ല്ലെ​ന്ന ഹൃ​ദ​യ​ഭേ​ദ​ക​മാ​യ വാ​ർ​ത്ത​യാ​യി​രു​ന്നു. രാ​വി​ലെ സ​ൽ​മാ​ബാ​ദി​ലെ ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ അ​ച്ഛ​നും അ​മ്മ​ക്കു​മൊ​പ്പം പോ​യ​താ​ണ് ശ്രി​ഖ. അ​വി​ടെ ഓ​ണാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം പ​​ങ്കെ​ടു​ത്തു. സ​ദ്യ​യും ക​ഴി​ച്ചു.

അ​ച്ഛ​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മൊ​പ്പം ഫോ​​ട്ടോ​യു​മെ​ടു​ത്തു. ആ​​​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യ റി​ല്യ​ക്ക് നൈ​റ്റ് ഡ്യൂ​ട്ടി ഉ​ള്ള​തി​നാ​ൽ ശ്രി​ഖ​യെ​യും കൂ​ട്ടി നേ​ര​ത്തെ പോ​വു​ക​യാ​യി​രു​ന്നു.

സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ഹ​ന​ത്തി​ൽ ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ലെ​ത്തു​ക​യും ചെ​യ്തു.

താ​ൻ കൂ​ട്ടു​കാ​രോ​ടൊ​പ്പം ഉ​ട​ൻ എ​ത്താ​മെ​ന്ന് മ​ഹേ​ഷ് പ​റ​ഞ്ഞി​രു​ന്നു. എ​ച്ച്.​ആ​ർ വി​ഭാ​ഗ​ത്തി​ലാ​യ​തി​നാ​ൽ മ​ഹേ​ഷി​ന് നൈ​റ്റ് ഡ്യൂ​ട്ടി ഉ​ണ്ടാ​യി​രു​ന്നി​ല്ല. ശ്രി​ഖ മോ​ളെ കൂ​ട്ടി വീ​ട്ടി​ലേ​ക്ക് പോ​കാ​നാ​യി തി​ര​ക്കി​ട്ടാ​ണ് മ​ഹേ​ഷ് കൂ​ട്ടു​കാ​രോ​ടൊ​പ്പം തി​രി​ച്ച​ത്.

ആ ​യാ​ത്ര മു​ഴു​മി​പ്പി​ക്കാ​ൻ മ​ഹേ​ഷി​നാ​യി​ല്ലെ​ന്നു മാ​ത്രം. മ​ഹേ​ഷ് വ​രാ​ൻ വൈ​കി​യ​പ്പോ​ൾ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ചെ​റി​യ അ​പ​ക​ടം പ​റ്റി എ​ന്നാ​ണ് പ​റ​ഞ്ഞ​ത്.

അ​ച്ഛ​നെ കാ​ത്തി​രു​ന്ന കു​ട്ടി ഉ​റ​ങ്ങാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ താ​മ​സ​സ്ഥ​ല​ത്തി​ന​ടു​ത്തു​ള്ള സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ലാ​ക്കു​ക​യാ​യി​രു​ന്നു.

അ​നു​ശോ​ചന പ്രവാഹം

മ​നാ​മ: ബ​ഹ്റൈ​നി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ലു മ​ല​യാ​ളി​ക​ള​ട​ക്കം അ​ഞ്ച് ഇ​ന്ത്യ​ക്കാ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ വി​വി​ധ സം​ഘ​ട​ന​ക​ൾ അ​നു​ശോ​ചി​ച്ചു. ഐ.​സി.​ആ​ർ.​എ​ഫ്, ഒ.​ഐ.​സി.​സി, കെ.എം.സി.സി, പ്രതിഭ,​ ബി.കെ.​എ​സ്.​എ​ഫ്, ​ഫ്ര​ന്റ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ, കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ, വെ​ളി​ച്ചം വെ​ളി​യാ​ങ്കോ​ട്, ബി.​എം.​സി, പ്ര​വാ​സി ഗൈ​ഡ​ൻ​സ് ഫോ​റം, ഐ.​വൈ.​സി.​സി, കാ​യം​കു​ളം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ, കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ, ഐ.​എം.​സി.​സി എ​ന്നീ സം​ഘ​ട​ന​ക​ൾ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​ന്റെ​യും ബ​ഹ്റൈ​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്റെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

 

Tags:    
News Summary - Bahrain-accident-suman-death-friends-malayaly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.