മനാമ: അന്താരാഷ്ട്രതലത്തിൽ പരിസ്ഥിതി സംരക്ഷണ അവബോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച എർത്ത് അവറിൽ ബഹ്റൈനും പങ്കാളിയായി. രാത്രി 8.30 മുതൽ 9.30 വരെയുള്ള സമയത്ത് വിളക്കുകൾ അണച്ചാണ് പങ്കാളികളായത്. വിവിധ സ്ഥാപനങ്ങളും വ്യക്തികളും കൂടാതെ ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടും ഇതിൽ ഭാഗഭാക്കായി. യാത്രക്കാർക്കും വിമാനങ്ങൾക്കും ബുദ്ധിമുട്ടാകാത്ത തരത്തിൽ അത്യാവശ്യമില്ലാത്ത വൈദ്യുതി വിളക്കുകൾ അണച്ചാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.