മനാമ: നാട്ടിലേക്കു മടങ്ങാൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികൾക്കായി യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച 100 എയർ ടിക്കറ്റിൽ ഒ.ഐ.സി.സി യൂത്ത് വിങ് ബഹ്റൈൻ നൽകുന്ന 10 ടിക്കറ്റിെൻറ ഭാഗമായി കണ്ണൂർ ജില്ല കമ്മിറ്റി പക്ഷാഘാതം സംഭവിച്ച കണ്ണൂർ ചാലാട് സ്വദേശിക്ക് ടിക്കറ്റ് നൽകി. ഏറെ നാളായി ബഹ്റൈനിൽ ചികിത്സയിലായിരുന്ന ആൾ വീൽചെയറിലാണ് കോഴിക്കോട് വിമാനത്തിൽ യാത്രചെയ്തത്. കണ്ണൂർ ജില്ല കമ്മിറ്റി ഭാരവാഹികൾ ടിക്കറ്റിെൻറ തുക ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന് കൈമാറി.
ഒ.ഐ.സി.സി പ്രസിഡൻറ് ബിനു കുന്നന്താനം, വൈസ് പ്രസിഡൻറ് രവി കണ്ണൂർ, കണ്ണൂർ ജില്ല കമ്മിറ്റി ഭാരവാഹികളായ ഫിറോസ് അറഫ, അഷ്റഫ് കക്കാട്, പ്രജിത്, മുനീർ കൂരാൻ, യൂത്ത് വിങ് പ്രസിഡൻറ് ഇബ്രാഹിം അദ്ഹം, വൈസ് പ്രസിഡൻറ് മുഹമ്മദ് ഷമീം, സെക്രട്ടറി നിസാർ കുന്നംകുളത്തിങ്ങൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.