മനാമ: ബഹ്റൈൻ ഡയബറ്റിസ് ആൻഡ് ഒബിസിറ്റി കോൺഫറൻസിന് തുടക്കം. സുപ്രീം കൗൺസിൽ ഫോർ വിമൻ പ്രസിഡന്റ് പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് സമ്മേളനം. സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് ചെയർമാനും ബഹ്റൈൻ ഡയബറ്റിസ് സൊസൈറ്റി ബോർഡ് ചെയർമാനുമായ ലെഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു.
ആരോഗ്യമന്ത്രി ഡോ. ജലീല അസ്സയ്യിദ്, എസ്.സി.ഡബ്ല്യു സെക്രട്ടറി ജനറൽ ലുൽവ അൽ അവധി എന്നിവർ പങ്കെടുത്തു. ഡയബറ്റിസ് ആൻഡ് ക്വാളിറ്റി ഓഫ് ലൈഫ് എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ജി.സി.സി, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള അന്താരാഷ്ട്ര വിദഗ്ധരാണ് പങ്കെടുക്കുന്നത്. പ്രമേഹവും സ്ത്രീകളുടെ ആരോഗ്യവും സംബന്ധിച്ച സെഷനുകളും സ്കൂൾ സൂപ്പർവൈസർമാർക്കുള്ള ശിൽപശാലകളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.