ബഹ്​റൈനിൽ അഞ്ചിടങ്ങളിൽ ഇലക്​ട്രിക് ചാർജിങ്​ സ്​റ്റേഷനുകൾ സ്​ഥാപിക്കും

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ അ​ഞ്ചി​ട​ങ്ങ​ളി​ൽ ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ക്വി​ക്​ ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന്​ വൈ​ദ്യു​തി-​ജ​ല​കാ​ര്യ മ​ന്ത്രി യാ​സി​ർ ബി​ൻ ​ഇ​ബ്രാ​ഹിം ഹു​മൈ​ദാ​ൻ. ബ​ഹ്​​റൈ​ൻ കാ​ർ ഏ​ജ​ന്‍റ്​​സ്​ അ​സോ​സി​യേ​ഷ​ൻ ​എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി​യെ സ്വീ​ക​രി​ച്ച്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വൈ​ദ്യു​തി കാ​റു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന്​ വ​ലി​യ പ്രോ​ത്സാ​ഹ​നം ന​ൽ​കു​മെ​ന്നും 15 മി​നി​റ്റി​നു​ള്ളി​ൽ ചാ​ർ​ജ്​ ചെ​യ്യാ​വു​ന്ന ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ൾ സ്​​ഥാ​പി​ക്കാ​നാ​ണ്​ പ​ദ്ധ​തി​യെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

രാ​ജ്യ​ത്തെ കാ​ർ​ബ​ൺ​ ബ​ഹി​ർ​ഗ​മ​നം പൂ​ജ്യ​ത്തി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്​ ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ വ​ലി​യ ​പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക​യെ​ന്ന​ത്. സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ച്​ ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​മേ​ഖ​ല കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നാ​ണ്​ സ​ർ​ക്കാ​ർ ശ്ര​മ​ം. ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്​ വി​വി​ധ വാ​ഹ​ന ഏ​ജ​ൻ​സി​ക​ൾ ത​യാ​റാ​യ​ത്​ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​യ കാ​ര്യ​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. പു​തി​യ സാ​​ങ്കേ​തി​ക​വി​ദ്യ​യോ​ടൊ​പ്പം സ​ഞ്ച​രി​ക്കാ​നു​ള്ള ബ​ഹ്​​​റൈ​ൻ ശ്ര​മ​ങ്ങ​​ൾ​ക്ക്​ സാ​ധ്യ​മാ​കു​ന്ന പി​ന്തു​ണ​ ന​ൽ​കു​മെ​ന്ന്​ വാ​ഹ​ന ഏ​ജ​ൻ​സി​ക​ൾ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്​​തു.

Tags:    
News Summary - Bahrain EWA to build five new EV charging stations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.