മനാമ: ബഹ്റൈൻ അമ്പതാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ദേശീയ ദിനാഘോഷങ്ങൾക്ക് നാളെ തുടക്കമാകും. ദേശീയ ദിനാഘോഷങ്ങളുടെ ഉദ്ഘാടനവും ബഹ്റൈനിലെ പ്രമുഖ ബാഡ്മിൻറൺ ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെൻറും ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല ഉദ്ഘാടനം ചെയ്യും. ബഹ്റൈനിലെയും ഇന്ത്യയിലെയും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ഉദ്ഘാടനസമ്മേളനത്തിൽ വിവിധ കലാ രൂപങ്ങളും അരങ്ങേറും. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കിംസ് മെഡിക്കൽ സെൻററുമായി സഹകരിച്ച് ഒരുക്കിയിരിക്കുന്ന ഫ്രൻഡ്സ് മെഡിക്കൽ ക്യാമ്പ് ബഹ്റൈൻ മുൻ പാർലമെൻറ് അംഗം കൂടിയായ അബ്ദുൽ വാഹിദ് അൽ ഖറാത്ത ഉദ്ഘാടനം ചെയ്യും. വിദഗ്ധ ഡോക്ടർമാരുടെ സേവനവും സൗജന്യ ടെസ്റ്റുകളും ക്യാമ്പിൽ ഒരുക്കിയിട്ടുണ്ടെന്ന് ദേശീയ ദിനാഘോഷ കമ്മിറ്റി കൺവീനർ സി.എം. മുഹമ്മദലി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.