മനാമ: ബഹ്റൈൻ ഗാർഡൻ ക്ലബ് പുഷ്പ-പച്ചക്കറി പ്രദർശനം 2024 ഫെബ്രുവരി 14 മുതൽ 16 വരെ നടക്കും. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെയും പിന്തുണക്ക് ബഹ്റൈൻ ഗാർഡൻ ക്ലബ് ചെയർപേഴ്സൻ സഹ്റ അബ്ദുൽ മാലിക് നന്ദി അറിയിച്ചു.
ബഹ്റൈൻ ഗാർഡൻ ക്ലബ് 2025ൽ വജ്രജൂബിലി ആഘോഷിക്കുകയാണ്. യുനൈറ്റഡ് കിങ്ഡത്തിലെ റോയൽ ഹോർട്ടികൾചറൽ സൊസൈറ്റിയുടെ (RHS) അഫിലിയേറ്റഡ് ക്ലബ് എന്ന നിലയിൽ സഹകരണമുണ്ട്.
‘ബഹ്റൈൻ പൈതൃകം’ എന്നതാണ് 2024ലെ മത്സരത്തിന്റെ പ്രമേയം. ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിവിധ മത്സരങ്ങൾ. മൂന്നു മുതൽ ആറു വയസ്സുവരെയുള്ള കുട്ടികൾക്കായി ബഹ്റൈൻ കളിമൺപാത്രങ്ങളിൽ ഈന്തപ്പന വിത്ത് നടുന്ന മത്സരം നടത്തും. ഇത് കുട്ടികളെ പ്രാദേശിക വിഭവങ്ങളുമായി പരിചയപ്പെടുത്താനും പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ സുസ്ഥിരമായ പൂന്തോട്ടപരിപാലന രീതികൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഈന്തപ്പനകൾ പൂമ്പൊടി പുറപ്പെടുവിക്കുന്ന മാസങ്ങളാണ്. പൂമ്പൊടി ശേഖരിക്കാനും ക്രമീകരിക്കാനും വിദ്യാർഥികളെ പ്രേരിപ്പിക്കും. വിദ്യാർഥികളും പ്രകൃതിയും തമ്മിൽ അടുത്ത ബന്ധം വളർത്തിയെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
13 മുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്കായി ഫ്ലവർ അറേഞ്ച്മെന്റ് മത്സരം നടത്തും. ഹോം ഗാർഡൻ, സ്കൂൾ ഗാർഡൻ മത്സരങ്ങൾക്കുള്ള ലഘുലേഖകൾ വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.