നാ​ഷ​ന​ൽ ഹ്യൂ​മ​ൻ റൈ​റ്റ്സ് ക​മ്മി​റ്റി​യു​ടെ 41ാമ​ത് യോ​ഗ​ത്തി​ൽ​നി​ന്ന്

മ​നു​ഷ്യാ​വ​കാ​ശ​ സം​ര​ക്ഷണത്തിൽ ബഹ്റൈൻ മു​ന്നി​ൽ

മ​നാ​മ: നാ​ഷ​ന​ൽ ഹ്യൂ​മ​ൻ റൈ​റ്റ്സ് ക​മ്മി​റ്റി​യു​ടെ 41ാമ​ത് യോ​ഗ​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യും ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ സ​മി​തി ചെ​യ​ർ​മാ​നു​മാ​യ ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ് ബി​ൻ റാ​ഷി​ദ് അ​ൽ സ​യാ​നി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ വി​വി​ധ ഗ​വ​ൺ​മെ​ന്റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് കി​രീ​ടാ​വ​കാ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​ൽ രാ​ജ്യ​ത്തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. മ​നു​ഷ്യാ​വ​കാ​ശ മു​ന്നേ​റ്റം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ പ​ങ്ക് അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു.

സ​മാ​ധാ​നം, ജീ​വി​തം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​ക്കു​ള്ള ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ രാ​ജ്യം പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്താ​രാ​ഷ്ട്ര ക​ൺ​വെ​ൻ​ഷ​നു​ക​ളു​ടെ തീ​രു​മാ​ന​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ ക​ൺ​വെ​ൻ​ഷ​നി​ൽ കൂ​ട്ടി​ച്ചേ​ർ​ത്ത ര​ണ്ട് പ്രോ​ട്ടോ​കോ​ളു​ക​ൾ സം​ബ​ന്ധി​ച്ചും ച​ർ​ച്ച ചെ​യ്തു.

Tags:    
News Summary - Bahrain is in top of human rights protection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.