മനാമ: കേരള മാപ്പിള കലാ അക്കാദമി കേരള സംസ്ഥാന കമ്മിറ്റി നടത്തിവരുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലിയുടെ പ്രചാരണാർഥം കേരള മാപ്പിള കലാ അക്കാദമി ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന ഇരുപത്തഞ്ചിന്റെ മൊഞ്ച് ഗാനാലാപന സംഗമം ഇശൽ നൈറ്റ് 2025 ഈ വരുന്ന ഏപ്രിൽ 26 ന് ശനിയാഴ്ച വൈകീട്ട് ആറിന് മനാമ കെ സിറ്റി ഹാളിൽ സംഘടിപ്പിക്കും.
ബഹ്റൈനിലെ കലാ സാംസ്കാരിക രംഗങ്ങളിലെ എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന ഈ ഇശൽ നൈറ്റിലേക്ക് എല്ലാ സംഗീത ആസ്വാദകരെയും ഞങ്ങൾ സ്നേഹ പൂർവം ക്ഷണിക്കുന്നു. മാപ്പിള കലാ അക്കാദമി ബഹ്റൈൻ ചാപ്റ്ററുമായി പ്രവർത്തിക്കാൻ താപര്യമുള്ള ഗായകരും ഗായികമാരും മറ്റു കലാസ്വാദകരും ഈ നമ്പറിൽ ബന്ധപ്പെടുക 39091660.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.