മനാമ: ബഹ്റൈനിന്റെ 53ാമത് ദേശീയദിനം ടീം ലക്ഷ്യ വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ചു. ലക്ഷ്യ കുടുംബാംഗങ്ങൾ ഗുദൈബിയയിലുള്ള അന്ദലുസ് ഗാർഡനിൽ ഒത്തുകൂടി. അവിടെനിന്ന് ഹൂറ, ഗുദൈബിയ എന്നീ പൊലീസ് സ്റ്റേഷൻ സന്ദർശിച്ച് നിയമപാലകരെ റോസാ പൂക്കൾ നൽകി ആദരിക്കുകയും ആശംസകൾ കൈമാറുകയും ചെയ്തു. 24 മണിക്കൂറും കർമനിരതരായിട്ടുള്ള നിയമപാലകരെ ആദരിക്കാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ലക്ഷ്യ കുടുംബാംഗങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.