ഗ്ലോബൽ സൗത്ത് ഉച്ചകോടിയിൽനിന്ന്

ഗ്ലോബൽ സൗത്ത് ഉച്ചകോടിയിൽ ബഹ്റൈനും പങ്കാളിയായി

മനാമ: ഗ്ലോബൽ സൗത്ത് രാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ആതിഥ്യമരുളിയ ‘ഗ്ലോബൽ സൗത്തി​െന്റ ശബ്ദം’എന്ന ഉച്ചകോടിയിൽ ബഹ്റൈൻ പ്രതിനിധിയും പ​ങ്കെടുത്തു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഉച്ചകോടിയിൽ 120ലധികം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പ​ങ്കെടുത്തു. ജനുവരി 12,13 തീയതികളിൽ വെർച്വൽ പ്ലാറ്റ്ഫോമിലാണ് ഉച്ചകോടി സംഘടിപ്പിച്ചത്.

വിവിധ വിഷയങ്ങളിൽ എട്ട് മന്ത്രിതല സമ്മേളനങ്ങൾ ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ഊർജ മന്ത്രിമാരുടെ സമ്മേളനത്തിൽ ബഹ്റൈൻ എണ്ണ, പരിസ്ഥിതി മന്ത്രിയും കാലാവസ്ഥാ കാര്യ പ്രത്യേക ദൂതനുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈന പ​ങ്കെടുത്തു. പരമ്പരാഗത ഊർജ്ജം, പുനരുപയോഗം, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിൽ ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള വർധിച്ച സഹകരണത്തെ അദ്ദേഹം പ്രശംസിച്ചു. 2022 മാർച്ചിൽ ബഹ്‌റൈൻ അംഗമായ അന്താരാഷ്ട്ര സൗരോർജ കൂട്ടായ്മയുടെ ചട്ടക്കൂടിനുള്ളിൽ കൂടുതൽ സഹകരണം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ഉച്ചകോടിയിൽ ഉരുത്തിരിഞ്ഞ വിഷയങ്ങൾക്ക് ജി20 ഉൾപ്പെടെ അന്താരാഷ്ട്ര വേദികളിൽ അർഹമായ അംഗീകാരം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താൻ ജി 20 അധ്യക്ഷ സ്ഥാനത്തിരുന്ന് ​ശ്രമിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. 

Tags:    
News Summary - Bahrain participated in Global South Summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.