ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ സംഘടിപ്പിച്ച ര​ക്​​ത​ദാ​ന ക്യാ​മ്പ്

പു​ണ്യ​മാ​സ​ത്തി​ൽ ര​ക്ത​ദാ​ന​വു​മാ​യി ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ

മ​നാ​മ: റ​മ​ദാ​ൻ മാ​സ​ത്തി​ൽ എ​ല്ലാ ദി​വ​സ​വും കി​ങ്​ ഹ​മ​ദ് യൂ​നി​വേ​ഴ്‌​സി​റ്റി ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ദാ​നം ന​ട​ത്തി ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ പ്ര​വ​ർ​ത്ത​ക​ർ.

ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ര​ക്ത​ബാ​ങ്കി​ലേ​ക്ക് ര​ക്തം ആ​വ​ശ്യ​മു​ണ്ടെ​ന്ന് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​ഭ പ്ര​വ​ർ​ത്ത​ക​ർ മു​ന്നോ​ട്ടു വ​ന്ന​ത്. ഓ​രോ ദി​വ​സ​വും ഓ​രോ മേ​ഖ​ല ക​മ്മി​റ്റി​ക്ക് കീ​ഴി​ലു​ള്ള യൂ​നി​റ്റ് ക​മ്മി​റ്റി​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​രാ​ണ് ര​ക്ത​ദാ​നം ന​ട​ത്തു​ന്ന​ത്.

പ്ര​തി​ഭ ഹെ​ൽ​പ് ലൈ​ൻ ക​ൺ​വീ​ന​ർ നൗ​ഷാ​ദ് പൂ​നൂ​ർ, മേ​ഖ​ല ഭാ​ര​വാ​ഹി​ക​ൾ, കേ​ന്ദ്ര ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യും പ്ര​സി​ഡ​ന്‍റും ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തെ​ന്ന്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​തേ​രി, പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. ജോ​യ് വെ​ട്ടി​യാ​ട​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Bahrain Prathiba with blood donation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.