ഖ​ത്ത​ർ അം​ബാ​സ​ഡ​ർ സു​ൽ​താ​ൻ ബി​ൻ അ​ലി അ​ൽ ഖാ​തി​റി​ൽനി​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി

ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ശി​ദ്​ അ​ൽ സ​യാ​നി നി​യ​മ​ന രേ​ഖ​ക​ൾ സ്വീ​ക​രി​ക്കു​ന്നു

ബ​ഹ്​​റൈ​നും ഖ​ത്ത​റും കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കും

മ​നാ​മ: ബ​ഹ്​​റൈ​നി​ലേ​ക്ക്​ പു​തു​താ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ഖ​ത്ത​ർ അം​ബാ​സ​ഡ​ർ സു​ൽ​താ​ൻ ബി​ൻ അ​ലി അ​ൽ ഖാ​തി​റി​ൽ നി​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ശി​ദ്​ അ​ൽ സ​യാ​നി നി​യ​മ​ന രേ​ഖ​ക​ൾ സ്വീ​ക​രി​ച്ചു. ബ​ഹ്​​റൈ​നും ഖ​ത്ത​റും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ​മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​ണെ​ന്ന്​ വി​ല​യി​രു​ത്തു​ക​യും കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു.

ഏ​ൽ​പി​ക്ക​പ്പെ​ട്ട ചു​മ​ത​ല ഭം​ഗി​യാ​യി നി​ർ​വ​ഹി​ക്കാ​ൻ അം​ബാ​സ​ഡ​ർ​ക്ക്​ സാ​ധി​ക്ക​​ട്ടെ​യെ​ന്നും മ​ന്ത്രി ആ​ശം​സി​ച്ചു. ച​ട​ങ്ങി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ രാ​ഷ്​​ട്രീ​യ​കാ​ര്യ വി​ഭാ​ഗം ത​ല​വ​ൻ ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ, പ്രോ​​ട്ടോ​കോ​ൾ വി​ഭാ​ഗം മേ​ധാ​വി സ​ലാ​ഹ്​ മു​ഹ​മ്മ​ദ്​ ശി​ഹാ​ബ്​ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Bahrain-Qatar to expand cooperation in more sectors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT