പെരുന്നാൾ ദിനത്തിൽ ലഹരിക്കെതിരെ ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ബഹുജന പ്രതിജ്ഞസംഗമം
മനാമ: ‘ലഹരിയെ തുരത്താം, ജീവിതം തിരുത്താം’ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജനകീയ പ്രചാരണത്തിന്റെ ഭാഗമായി ചെറിയ പെരുന്നാൾ നമസ്കാര ശേഷം സമസ്ത ബഹ്റൈൻ കേന്ദ്ര-ഏരിയ കമ്മിറ്റികളുടെയും ബഹ്റൈൻ റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന്റെയും സഹകരണത്തോടെ ബഹ്റൈനിലുടനീളം ലഹരിക്കെതിരെ ബഹുജന പ്രതിജ്ഞ സംഗമം സംഘടിപ്പിച്ചു.
ബഹ്റൈൻ സമസ്ത പ്രസിഡന്റ് ഫക്റുദ്ദീൻ സയ്യിദ് പൂക്കോയ തങ്ങൾ മനാമയിലും, വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് യാസിർ ജിഫ്രി തങ്ങൾ ഹിദ്ദ് ഏരിയയിലും, ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, വർക്കിങ് പ്രസിഡന്റ് വി.കെ. കുഞ്ഞഹമ്മദ് ഹാജി, ഓർഗനൈസിങ് സെക്രട്ടറി മോനു മുഹമ്മദ്, ട്രഷറർ ഉമൈർ വടകര, ജോ.സെക്രട്ടറി റാഷിദ് കക്കട്ടിൽ എന്നിവർ ജിദ്ഹഫ്സ് ഏരിയയിലും, സമസ്ത ഏരിയ നേതാക്കളും, റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ നേതാക്കളും, മദ്റസ ഭാരവഹികളും ചേർന്ന് മറ്റ് ഏരിയകളിലും പ്രതിജ്ഞ സംഗമത്തിന് നേതൃത്വം നൽകി. സമസ്ത വൈസ് പ്രസിഡന്റ് ശറഫുദ്ദീൻ മൗലവി, സമസ്ത ജിദ്ഹഫ്സ് ഏരിയ പ്രസിഡന്റ് കരീം മൗലവി, സെക്രട്ടറി ഷമീർ പേരാമ്പ്ര, എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി നവാസ് കുണ്ടറ, ജോ.സെക്രട്ടറി അഹമ്മദ് മുനീർ എന്നിവർ ജിദ്ഹഫ്സ് ഏരിയ പ്രതിജ്ഞ സംഗമത്തിൽ സന്നിഹിതരായിരുന്നു.
സംസ്ഥാനത്തിലുടനീളം മഹല്ല് ഭാരവാഹികൾ, ഖതീബ്, സുന്നി യുവജന സംഘം ഭാരവാഹികൾ, മദ്റസ അധ്യാപകർ തുടങ്ങിയവർ ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ സംഗമത്തിന് നേതൃത്വം നൽകും.
പെരുന്നാൾ ദിനത്തിലെ ആഘോഷങ്ങളിൽ ലഹരിയെന്ന മഹാവിപത്തിനെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളാവുകയും അതത് പ്രദേശങ്ങളിലെ ജന മനസ്സുകളിലെ ബോധവത്കരണവുമാണ് ഇതിലൂടെ സാധ്യമാകുന്നത്. ലഹരിക്കെതിരെ ജനകീയ ജാഗ്രതസമിതികൾ ഇല്ലാത്ത പ്രദേശങ്ങളിൽ സംഘടന മുൻകൈയെടുത്ത് ജനപ്രതിനിധികളെയും പൗരപ്രമുഖരെയും ഉൾപ്പെടുത്തി വിവിധ പരിപാടികളും, കുടുംബകം (കുടുംബ സംഗമം), പ്രത്യേക കൗൺസലിങ് ക്യാമ്പുകൾ, സഹവാസ ക്യാമ്പുകൾ തുടങ്ങിയവ സംഘടിപ്പിക്കും. കൂടാതെ ലഹരി മുക്ത സമൂഹത്തിന്റെ സാക്ഷാത്കാരത്തിനായി സംഘടന ആവിഷ്കരിച്ച പദ്ധതികളും നിർദേശങ്ങളുമടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സമർപ്പിക്കും. ബഹുജന പ്രതിജ്ഞ വിജയിപ്പിക്കുന്നതിന് പ്രവർത്തകർ കർമ രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി ഒ.പി. അഷ്റഫ് കുറ്റിക്കടവും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.