മനാമ: ജമ്മു കാശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ബഹ്റൈൻ. ആക്രമണത്തിൽ നിരപരാധികളായ സാധാരണക്കാർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും ബന്ധപ്പെട്ടവർക്കും അനുശോചനം അറിയിക്കുകയും ഇന്ത്യയുടെയും അവിടുത്തെ ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
പരിക്കേറ്റ എല്ലാവരും പെട്ടന്ന് സുഖം പ്രാപിക്കട്ടേയെന്നും ആശംസിച്ചു. നിരപരാധികളായ സാധാരണക്കാരെ ഭയപ്പെടുത്താനും എല്ലാ മതപരവും ധാർമികവും മാനുഷികവുമായ മൂല്യങ്ങൾ ലംഘിക്കാനും ലക്ഷ്യമിട്ടുള്ള ഇത്തരം ഭീകരവാദ ആക്രമണങ്ങൾക്കെതിരെയുള്ള ബഹ്റൈന്‍റെ ഉറച്ച നിലപാട് മന്ത്രാലയം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.