മനാമ: ബഹ്ൈറനും യു.എന്നും അംഗമായ കോർഡിനേഷൻ ആൻറ് ഫോളോഅപ് കമ്മിറ്റിയുടെ മൂന്നാമത് യോഗം പുതിയ സഹകരണ പദ്ധതികളെ വിലയിരുത്തി. ഗവൺമെൻറ് വികസന രൂപരേഖകളും ബഹ്റൈൻ സാമ്പത്തിക ദർശനം 2030, സുസ്ഥിര വികസന ലക്ഷ്യം 2030, 2018-2022 കാലഘട്ടത്തിലെ ബഹ്റൈൻ യു.എൻ തന്ത്രപ്രധാന കൂട്ടുകെട്ടിെൻറ ചട്ടക്കൂട് എന്നിവ ചർച്ചയായി. വിദേശ മന്ത്രാലയം ജനറൽ കോർട്ടിൽ നടന്ന യോഗം വിദേശകാര്യമന്ത്രാലയം അണ്ടർസെക്രട്ടറി (അന്താരാഷ്ട്ര) ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫയുടെ നേതൃത്വത്തിലായിരുന്നു നടന്നത്. യു.എൻ.വികസന പദ്ധതിയുടെ ഭാഗമായ യു.എൻ.ആർ.സി ആൻറ് റസിഡൻറ് പ്രതിനിധി അമിൻ എൽ സർകാവിയും നിരവധി പ്രമുഖരും യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.