മനാമ: ബഹ്റൈനിലെ സീറോ മലബാർ സൊസൈറ്റി രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മികച്ച സാമൂഹിക പ്രവർത്തകന് ഏർപ്പെടുത്തിയ ഗുഡ് സമരിറ്റൻ അവാർഡിന് ഡേവിസ് തൊമ്മാന അർഹനായി. ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ അവാർഡ് സമ്മാനിച്ചു.
നോർതേൺ അറേബ്യയുടെ അപ്പസ്തോലിക് വികാർ ബിഷപ് അൽഡോ ബെരാർഡി സന്നിഹിതനായിരുന്നു. നാല് പതിറ്റാണ്ടിലേറെക്കാലമായി ബഹ്റൈനിൽ ജോലിചെയ്യുന്ന ഡേവിസ് ബഹ്റൈനിലും കേരളത്തിലുമായി നിരവധി സാമൂഹിക - ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.
ബഹ്റൈൻ മലയാളി കാത്തലിക് കമ്യൂണിറ്റിയുടെ കോഓഡിനേറ്ററായിരുന്ന ഇദ്ദേഹം അവാലി കത്തീഡ്രൽ ദേവാലയത്തിലെ മലയാളി കാത്തലിക് കമ്യൂണിറ്റിയുടെ കോഓഡിനേറ്ററും ബഹ്റൈൻ ഊരകം സെന്റ് ജോസഫ്സ് കമ്യൂണിറ്റിയുടെ രക്ഷാധികാരിയുമാണ്. ഇരിങ്ങാലക്കുട ഊരകം സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.