മനാമ: സൗദി അറേബ്യയിലെ അബഹ രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തെ ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ബഹ്റൈൻ സഹോദര രാജ്യമായ സൗദി അറേബ്യക്കൊപ്പം തോളോടുതോൾ ചേർന്നുനിൽക്കുകയും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ നിലനിർത്തുന്നതിനും സ്വീകരിക്കുന്ന എല്ലാ നടപടികളെയും പിന്തുണയ്ക്കുകയും ചെയ്യും. യമനിലെ നിയമസാധുതയെ പിന്തുണയ്ക്കുന്നതിനുള്ള സഖ്യസേനയുടെ ജാഗ്രതയെയും മന്ത്രാലയം പ്രശംസിച്ചു. തീവ്രവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ യോജിച്ച ശ്രമങ്ങൾ നടക്കണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.