ഭി​ന്ന​ശേ​ഷി ദി​ന​മാ​ച​രി​ച്ച്​ ബ​ഹ്​​റൈ​ൻ

മ​നാ​മ: ലോ​ക രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പം ബ​ഹ്​​റൈ​നും അ​ന്താ​രാ​ഷ്​​ട്ര ഭി​ന്ന​ശേ​ഷി ദി​നം ആ​ച​രി​ച്ചു. ​

ഭി​ന്ന​ശേ​ഷി​ക്കാ​ർ നേ​രി​ടു​ന്ന പ്ര​ശ്​​ന​ങ്ങ​ളെ​ക്കു​റി​ച്ച്​ സ​മൂ​ഹ​ത്തി​ൽ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തു​ക, ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ അ​ന്ത​സ്സി​നും അ​വ​കാ​ശ​ങ്ങ​ൾ​ക്കും ക്ഷേ​മ​ത്തി​നും ആ​വ​ശ്യ​മാ​യ പി​ന്തു​ണ സ​മാ​ഹ​രി​ക്കു​ക എ​ന്നി​വ​യാ​ണ്​ ദി​നാ​ച​ര​ണ​ത്തി​െൻറ ല​ക്ഷ്യം.'കോ​വി​ഡാ​ന​ന്ത​ര​മു​ള്ള ലോ​ക​ത്ത്​ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ നേ​തൃ​പ​ര​മാ​യ പ​ങ്കാ​ളി​ത്തം' എ​ന്ന​താ​ണ്​ ഇ​ത്ത​വ​ണ​ത്തെ ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തി​െൻറ പ്ര​മേ​യം.

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നും ബ​ഹ്​​റൈ​ൻ മു​ഖ്യ​പ​രി​ഗ​ണ​ന​യാ​ണ്​ ന​ൽ​കു​ന്ന​തെ​ന്ന്​ തൊ​ഴി​ൽ, സാ​മൂ​ഹി​ക ക്ഷേ​മ മ​ന്ത്രി ജ​മീ​ൽ ഹു​മൈ​ദാ​ൻ പ​റ​ഞ്ഞു.

നി​ശ്ച​യ​ദാ​ർ​ഢ്യ​മു​ള്ള വ്യ​ക്തി​ക​ളെ സ​മൂ​ഹ​ത്തി​ൽ ഉ​ൾ​ച്ചേ​ർ​ക്കു​ന്ന​തി​നും അ​വ​രെ സം​ര​ക്ഷി​ക്കാ​നും പ്ര​ത്യേ​ക ശ്ര​ദ്ധ​പു​ല​ർ​ത്തു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​വേ​ണ്ടി​യു​ള്ള ദേ​ശീ​യ ന​യം ന​വീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​തി​യി​ലാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ളും പ​രി​പാ​ടി​ക​ളും ആ​രം​ഭി​ക്കാ​ൻ ഇ​ത്​ സ​ഹാ​യി​ക്കും.

ഈ ​വി​ഭാ​ഗ​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന അം​ഗീ​കൃ​ത സെൻറ​റു​ക​ളു​ടെ എ​ണ്ണം 12ൽ​നി​ന്ന്​ 40 ആ​യി ഉ​യ​ർ​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - bahrine celebrated world disabled day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT