മനാമ: ബഹ്റൈൻ 52ാമത് ദേശീയദിനം ആഘോഷിക്കുന്നവേളയിൽ ബഹ്റൈൻ ഭരണാധികാരികൾക്കും ജനതക്കും ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്റർ, മലബാർ അടുക്കള കൂട്ടായ്മയുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നടത്തിയ ക്യാമ്പിൽ 50ലധികം ആളുകൾ രക്തം ദാനം ചെയ്തു.
ബി.ഡി.കെ ബഹ്റൈൻ ചെയർമാൻ കെ.ടി. സലിം, കോഓഡിനേറ്റർ ജിബിൻ ജോയി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ സുനിൽ മനവളപ്പിൽ, അസീസ് പള്ളം, ഗിരീഷ് കെ.വി, സെന്തിൽ കുമാർ, സലീന റാഫി, ഫാത്തിമ, ധന്യ വിനയൻ, രേഷ്മ ഗിരീഷ്, മലബാർ അടുക്കള അഡ്വൈസറി ബോർഡ് അംഗം സുബിനാസ്, ചീഫ് കോഓഡിനേറ്റർ സുമ ദിനേശ്, കോഓഡിനേറ്റേഴ്സ് ഷംറുൻ മഷൂദ്, അഞ്ജലി അഭിലാഷ് എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.