മനാമ: പണമിടപാടുകൾ കൂടുതൽ സുഗമമാക്കുന്നതിെൻറ ഭാഗമായി ബി.എഫ്.സി പേയ്മെൻറ്സ് പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി. ബി.എഫ്.സി പേ ആപ്പ് എന്ന പുതിയ സംവിധാനത്തിൽ ഡിജിറ്റൽ വാലറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലെ ഇ കെ.വൈ.സി സംവിധാനത്തിലൂടെ എളുപ്പത്തിൽ അക്കൗണ്ട് തുടങ്ങാൻ സാധിക്കും.
ഉപഭോക്താക്കൾക്ക് ഇ-വാലറ്റിൽ പണം നിക്ഷേപിക്കാനും ശമ്പളം നേരിട്ട് സ്വീകരിക്കാനും കഴിയും. വിദേശത്തേക്ക് പണം അയക്കുക, വിവിധ ബില്ലുകൾ അടക്കുക, വാലറ്റിൽനിന്ന് മറ്റൊരു വാലറ്റിലേക്ക് പണം അയക്കുക എന്നിവയെല്ലാം അനായാസം ചെയ്യാൻ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് പുതിയ ആപ്പ്. ബെനഫിറ്റ് പേ ആപ്പ്, ബെനഫിറ്റ് പേയ്‌മെൻറ് ഗേറ്റ്വേ, ബി.എഫ്.സി പേ വാലറ്റ് എന്നീ മൂന്ന് മാർഗങ്ങളിലൂടെ ഇടപാടുകൾ നടത്താം.
കോർപ്പറേറ്റുകൾക്കും എസ്.എം.ഇകൾക്കും ഡിജിറ്റൽ പേയ്‌മെൻറ് സേവനങ്ങൾ നൽകിവരുന്ന സ്ഥാപനമാണ് ബി.എഫ്.സി ഗ്രൂപ്പിെൻറ ഫിൻടെക് വിഭാഗമായ ബി.എഫ്.സി പേയ്‌മെൻറ്. പുതിയ ബി.എഫ്.സി പേ ആപ്പിലെ ഡിജിറ്റൽ വാലറ്റ് എൽ.എം.ആർ.എയുടെ വേതന സംരക്ഷണ പദ്ധതിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതാണ്.
എല്ലാവർക്കും ശമ്പളം അക്കൗണ്ട് വഴി നൽകുകയാണ് വേതന സംരക്ഷണ സംവിധാനത്തിലൂടെ എൽ.എം.ആർ.എ ലക്ഷ്യമിടുന്നത്. അക്കൗണ്ട് ഇല്ലാത്തവർക്ക് സാലറി അക്കൗണ്ടായി ബി.എഫ്.സി പേ വാലറ്റ് ഉപയോഗിക്കാവുന്നതാണ്.
ബഹ്‌റൈനിലെ ഫിൻടെക് മേഖലയിലേക്ക് മികച്ചതും നൂതനവുമായ ഉപഭോക്തൃ അനുഭവം കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ബി.എഫ്.സി പേയ്മെൻറ്സ് ബിസിനസ് ഡെവലപ്മെൻറ്, സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ആൻഡ് ഇന്നവേഷൻ മേധാവി ഡേവിസ് ഡി. പാറക്കൽ പറഞ്ഞു.
അതിലേക്കുള്ള ഒരു സുപ്രധാന നാഴികക്കല്ലാണ് ബി.എഫ്.സി പേ. കോർപ്പറേറ്റ്, എസ്.എം.ഇ സ്ഥാപനങ്ങൾക്ക് ജീവനക്കാരുടെ മൊബൈൽ വാലറ്റിലേക്ക് നേരിട്ട് ശമ്പളം നൽകാൻ കഴിയും. ഡിജിറ്റൽ മേഖലയിലെ കമ്പനിയുടെ സുപ്രധാന ചുവടുവെപ്പാണ് പുതിയ ആപ്പ് എന്ന് ബി.എഫ്.സി സി.ഇ.ഒ ദീപക് നായർ പറഞ്ഞു.
ഡിജിറ്റൽ സാേങ്കതിക വിദ്യയിൽ കൂടുതൽ നിക്ഷേപം നടത്താനുള്ള കമ്പനിയുടെ താൽപ്പര്യത്തിെൻറ ഭാഗമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.എഫ്.സി പേ ആപ്പ് ഗൂഗ്ൾ േപ്ല സ്റ്റോർ, ആപ്പ് സ്റ്റോർ, വാവേയ് ആപ്പ് ഗാലറി എന്നിവയിൽനിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.