മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിത വിഭാഗം അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സ്തനാർബുദ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അൽ ഹിലാൽ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. ആയിശ അൻജുന കെ.പി ക്ലാസ് എടുത്തു. ബ്രസ്റ്റ് കാൻസർ വരാനുള്ള കാരണങ്ങളെ കുറിച്ചും രോഗ ലക്ഷണങ്ങളെ കുറിച്ചും അവർ വിശദമായി സംസാരിച്ചു. ജീവിത ശൈലിയിൽ വരുന്ന മാറ്റങ്ങളും ഈ അസുഖത്തിന് കാരണമാകുന്നുണ്ടെന്നും അവർ പറഞ്ഞു. സദസ്യരുടെ സംശയങ്ങൾക്കും അന്വേഷണങ്ങൾക്കും ഡോക്ടർ മറുപടി നൽകി.
ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ വനിത വിഭാഗം പ്രസിഡന്റ് ഫാത്തിമ സ്വാലിഹ് അധ്യക്ഷത വഹിച്ച പരിപാടിയിൽ നജ്ദ റഫീഖ് പ്രാർഥനാ ഗാനം ആലപിച്ചു. സോന സക്കരിയ സ്വാഗതവും ഷാനി സക്കീർ സമാപനവും നടത്തി. വെസ്റ്റ് റിഫ ദിശ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് സഈദ റഫീഖ്, ബുഷ്റ റഹീം, ലുലു അബ്ദുൽ ഹഖ്, ഫസീല മുസ്തഫ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.