അ​ഹ്മ​ദ് മ​ൻ​സൂ​ർ അ​ൽ ആ​ലി

വ്യ​വ​സാ​യ പ്ര​മു​ഖ​ൻ അ​ഹ്മ​ദ് മ​ൻ​സൂ​ർ അ​ൽ ആ​ലി അ​ന്ത​രി​ച്ചു

മ​നാ​മ: ബി​സി​ന​സ്, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​നും അ​ഹ്മ​ദ് മ​ൻ​സൂ​ർ അ​ൽ ആ​ലി ഗ്രൂ​പ് (എ.​എം.​എ) സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ അ​ഹ്മ​ദ് മ​ൻ​സൂ​ർ അ​ൽ ആ​ലി (94) അ​ന്ത​രി​ച്ചു. കാ​ർ​ഷി​ക കു​ടും​ബ​ത്തി​ൽ പി​റ​ന്ന അ​ദ്ദേ​ഹം സ്വ​പ്ര​യ​ത്ന​ത്തി​ലൂ​ടെ ക​ൺ​സ്ട്ര​ക്ഷ​ൻ രം​ഗ​ത്തെ പ്ര​മു​ഖ ഗ്രൂ​പ് എ​ന്ന നി​ല​യി​ൽ അ​ഹ്മ​ദ് മ​ൻ​സൂ​ർ അ​ൽ ആ​ലി ഗ്രൂ​പ്പി​നെ മാ​റ്റി​ത്തീ​ർ​ത്തു.

1969ൽ ​അ​ദ്ദേ​ഹ​മാ​ണ് നി​ർ​മാ​ണ​രം​ഗ​ത്ത് ബ​ഹ്റൈ​നി​ൽ ക്രെ​യി​ൻ അ​വ​ത​രി​പ്പി​ച്ച​ത്. ബ​ഹ്‌​റൈ​ൻ ഇ​ന്റ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട്, അ​ൽ നെ​യിം, ഡി​പ്ലോ​മാ​റ്റി​ക് ഏ​രി​യ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളു​ടെ നി​ർ​മി​തി​യി​ൽ അ​ദ്ദേ​ഹം പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു.

1992ൽ ​ആ​ലി ചാ​രി​റ്റി സൊ​സൈ​റ്റി സ്ഥാ​പി​ച്ച അ​ദ്ദേ​ഹം ജീ​വ​കാ​രു​ണ്യ​രം​ഗ​ത്തും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചു. ജാ​ഫ​രി​യ വ​ഖ​ഫ് ഡ​യ​റ​ക്ട​റേ​റ്റ് ചെ​യ​ർ​മാ​നാ​യും ശൂ​റ കൗ​ൺ​സി​ൽ അം​ഗ​മാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. 

Tags:    
News Summary - Businessman Ahmed Mansoor Al Ali passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT