മനാമ: ഫോര്‍മുല വണ്‍ മത്സരങ്ങള്‍ വിജയകരമായി പര്യവസാനിച്ചത് നേട്ടമാണെന്ന് കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം വിലയിരുത്തി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ദിവസം മത്സരം സംഘടിപ്പിക്കാന്‍ സാധിച്ചതും ഒട്ടേറെ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞതും നേട്ടമാണെന്ന് വിലയിരുത്തി. ഫോര്‍മുല വണ്‍ വിജയകരമായി നടത്തിയ സംഘാടക സമിതിക്ക് കാബിനറ്റ് നന്ദി രേഖപ്പെടുത്തി. രാജ്യത്തെ സാമ്പത്തിക, വിനോദസഞ്ചാര, ഹോട്ടല്‍ മേഖലകളില്‍ കരുത്ത് പകരാന്‍ ഫോര്‍മുല വണ്‍ മത്സരം കാരണമാകുമെന്നും വിലയിരുത്തപ്പെട്ടു.
തുനീഷ്യയില്‍ നടക്കുന്ന അറബ് ഉച്ചകോടിയിലെ ബഹ്റൈന്‍ പങ്കാളിത്തം മന്ത്രിസഭ സ്വാഗതംചെയ്തു. അറബ് മേഖലയുടെ ശാക്തീകരണത്തിനും െഎക്യത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ നിലപാടെടുക്കാൻ 30ാമത് ഉച്ചകോടി നിമിത്തമാകും. ഉച്ചകോടിയിലെടുത്ത തീരുമാനങ്ങൾ കാബിനറ്റ് സ്വാഗതം ചെയ്തു. രാജ്യത്തെ സമ്പദ്വ്യവസ്ഥയിൽ ശക്തമായ സാന്നിധ്യമാണ് ചെറുകിട വ്യാപാര മേഖലയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖലയിലുള്ളവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അവരുടെ പ്രതിസന്ധികള്‍ മറികടക്കുന്നതിനും തയാറാക്കിയ പഠന റിപ്പോര്‍ട്ട് നടപ്പാക്കാൻ അദ്ദേഹം നിര്‍ദേശിച്ചു. വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയം, ബഹ്റൈന്‍ ചേംബര്‍ ഓഫ് േകാമേഴ്സ് എന്നിവയുമായി സഹകരിച്ചാണ് പഠന റിപ്പോര്‍ട്ട് തയറാക്കിയത്. നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് ഉപപ്രധാനമന്ത്രി ശൈഖ് അലി ബിന്‍ ഖലീഫ ആല് ഖലീഫയെ ചുമതലപ്പെടുത്തി.
ചെറുകിട, ഇടത്തരം മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ അതോറിറ്റികളും നല്‍കാനുള്ള തുക എത്രയും പെട്ടെന്ന് അനുവദിക്കാൻ നിര്‍ദേശിച്ചു. ഇതിനായി 21 ദശലക്ഷം ദിനാര്‍ നീക്കിവെക്കാനാണ് മന്ത്രാലയങ്ങള്‍ക്ക് നല്കിയ നിര്‍ദേശം. ജൂലാന്‍ കുന്നുകള്‍ ഇസ്രായേലിെൻറ ഭാഗമായി അംഗീകരിക്കാനുള്ള തീരുമാനത്തെ മന്ത്രിസഭ ശക്തമായി അപലപിച്ചു. പൊതു സുരക്ഷക്കായി സന്നദ്ധ സേവന പദ്ധതി ആവിഷ്കരിക്കുന്നതിന് കാബിനറ്റ് അംഗീകാരം നല്കി. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം മുന്നോട്ടു വെച്ച നിര്‍ദേശത്തിനാണ് അനുമതി. ബഹ്റൈനും അമേരിക്കയും തമ്മില്‍ സുരക്ഷാ രംഗത്ത് സഹകരിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെക്കാന്‍ അംഗീകാരം നല്കി.
കൂടാതെ മ്യൂസിയം സ്ഥാപിക്കുന്നതിനും സഹകരിക്കും. ലോകബാങ്കില്‍ ബഹ്റൈന്‍ പങ്ക് വര്‍ധിപ്പിക്കുന്നതിന് കാബിനറ്റ് അംഗീകാരം നല്കി. ധനമന്ത്രാലയം മുന്നോട്ടു വെച്ച നിര്‍ദേശത്തിനാണ് അനുമതി. ടെണ്ടര്‍ ബോര്‍ഡിെൻറ 2018ലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. 3.7 ബില്യന്‍ ദിനാറിെൻറ 2102 ടെണ്ടറുകള്ക്കാണ് അനുമതി നല്‍കിയത്. റോഡ് വികസനത്തിനായി 10 സ്ഥലത്ത് ഭൂമി അക്വയര്‍ ചെയ്യുന്നതിന് കാബിനറ്റ് അംഗീകാരം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.