പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ‍്യക്ഷതയിൽ ചേർന്ന പ്രതിവാരയോഗം
മനാമ: രാജ്യത്തിന്‍റെ അഭിമാന വിനോദമായ ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ്പ്രീയുടെ ഒരുക്കങ്ങൾ അവലോകനം ചെയ്ത് മന്ത്രിസഭ. ഗുദൈബിയ കൊട്ടാരത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ‍്യക്ഷതിയിൽ ചേർന്ന് പ്രതിവാരയോഗത്തിലാണ് ചർച്ച ചെയ്തത്.
ബഹ്റൈൻ ഗ്രാൻഡ് പ്രീയുടെ 21ാം വാർഷിക ഇവന്‍റായ ഇത്തവണത്തെ പോരിനൊരുങ്ങുന്ന എല്ലാ ടീമുകളെയും സന്ദർശകരെയും ആരാധകരെയും മന്ത്രിസഭ സ്വാഗതം ചെയ്തു. കൂടാതെ മത്സരത്തിന്‍റെ വിജയത്തിനായി പ്രവർത്തിക്കുന്ന സംഘാടകർക്കും മറ്റ് പ്രവർത്തകർക്കും യോഗം ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.