കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ ബി.എം.സി ഹാളിൽ വെച്ച് സംഘടിപ്പിച്ച നിലമ്പൂർ പാട്ടുത്സവത്തിൽനിന്ന്
മനാമ: കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ ബി.എം.സി ഹാളിൽ വെച്ച് സംഘടിപ്പിച്ച നിലമ്പൂർ പാട്ടുത്സവം ജനപങ്കാളിത്തം കൊണ്ടും ദൃശ്യമനോഹരമായ കലാപരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. പ്രസിഡന്റ് അൻവർ നിലമ്പൂർ അധ്യക്ഷത വഹിച്ച ചടങ്ങിന് ജനറൽ സെക്രട്ടറി സുബിൻ ദാസ് സ്വാഗതം പറഞ്ഞു. മുഖ്യാതിഥിയായി പങ്കെടുത്ത ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ പാട്ടുത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, സിനിമ സീരിയൽ താരം ശ്രീലയ റോബിൻ, കോമഡി മിമിക്രി താരം നസീബ് കലാഭവൻ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി.
ട്രഷറർ അനീസ് ബാബു ആശംസ നേർന്നു. ചാരിറ്റി കൺവീനർ റസാഖ് കരുളായി, എന്റർടൈൻമെന്റ് സെക്രട്ടറിയും പ്രോഗ്രാം കൺവീനറുമായ വിജേഷ് ഉണ്ണിരാജൻ, എക്സിക്യൂട്ടിവ് മെംബർ നജീബ് കരുവാരകുണ്ട് എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് അരങ്ങേറിയ നസീബ് കലാഭവൻ കോമഡി ഫിഗർ ഷോ, റിയാലിറ്റി ഷോ ഫെയിമുകളായ വൈഷ്ണവി, പ്രശാന്ത് സോളമൻ ബഹ്റൈനിലെ മറ്റു പ്രമുഖ ടീമുകളുടെ ഒപ്പന, ഡാൻസ് പെർഫോമൻസും ടെലിവിഷൻ റിയാലിറ്റി ഷോ ഫെയിം അർജുൻ രാജ്, ആർട്ടിസ്റ്റ് ശ്രീലയ റോബിൻ, ടീം പിംഗ് ബാംഗ് ന്റെ ഗാനമേളയും തിങ്ങി നിറഞ്ഞ സദസ്സിനെ ആവേശത്തിലാഴ്ത്തി.
ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കളായ സുബൈർ കണ്ണൂർ, നജീബ് കടലായി, ജയിംസ് ജോൺ, അസീൽ അബ്ദുറഹ്മാൻ, ബിജു ജോർജ്, അനിൽ യു.കെ, ഹരീഷ് നായർ, നാസർ മഞ്ചേരി, ചെമ്പൻ ജലാൽ, മനോജ് വടകര, അൻവർ കണ്ണൂർ, മോനി ഒടിക്കണ്ടതിൽ, ഫസലുൽ ഹഖ്, ഇ വി രാജീവൻ, സയിദ് ഹനീഫ്, മജീദ് തണൽ, ലത്തീഫ് കെ, അമൽ ദേവ്, റിതിൻ രാജ്, അനസ് റഹീം, രഞ്ജിത്ത്, ഷംഷാദ് കാക്കൂർ, ബ്ലെസ്സൻ മാത്യു, അബ്ദുൽ മൻഷീർ,സൽമാനുൽ ഫാരിസ്, നിസാർ കുന്നംകുളത്തിങ്കൽ, റംഷാദ് അയിലക്കാട്, ദീപക്ക് തണൽ, ബാബു കുഞ്ഞിരാമൻ, ലത്തീഫ് ആയഞ്ചേരി, ഗോപലേട്ടൻ, അജിത്ത് കുമാർ, ജ്യോതിഷ് പണിക്കർ, ജേക്കബ് തേക്കുതോട്, മണിക്കുട്ടൻ, മൊയ്ദീൻ, ബദറുദീൻ പൂവാർ, സുനിൽ ബാബു, ഷറഫ് കുഞ്ഞ്, അജി പി ജോയ്, തോമസ് ഫിലിപ്പ്, ജയേഷ് താന്നിക്കൽ, ഹുസൈൻ, രാജേഷ് പെരുങ്കുഴി, സുനേഷ്, സിബി കെ തോമസ്, ഷമീർ സലീം, അൻവർ പട്ടാമ്പി, രഞ്ജിത്ത് കുരുവിള, മനോജ്, ദീപു, സിബി കൈതാരത്ത്, സുനിൽ കുമാർ, ബാബു എംകെ, കാത്തു സച്ചിൻദേവ്, ഡോ. ശ്രീദേവി, ജിബി ജോൺ, സുമി ഷമീർ, ശിവാംബിക, ഷക്കീല മുഹമ്മദ്, ഇന്ദു രാജേഷ് എന്നിവർ സന്നിഹിതരായി.
എക്സിക്യൂട്ടിവ് മെംബർമാരായ രാജേഷ് വി കെ, മനു തറയ്യത്ത്, ഷബീർ മുക്കൻ, അദീപ് ഷരീഫ്, ആഷിഫ് വടപുറം, അരുൺ കൃഷ്ണ, സാജിദ് കരുളായി, റഫീഖ് അകമ്പാടം, വിവേക് ഭൂഷൻ, രജീഷ് ആർ പി, ലാലു, സുബിൻ, ജംഷിദ് വളപ്പൻ, ഷിബിൻ തോമസ് , ബഷീർ വടപുറം, തസ്ലിം തെന്നാടൻ, ജോമോൻ, ജോജി, അഷ്റഫ്, സജീർ, വനിതാ വേദി അംഗങ്ങളായ രേഷ്മ സുബിൻ, അമ്പിളി രാജേഷ്, മുബീന മൻഷീർ, സുഹറ, ജുമി, നീതു എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. ഇഷിക പ്രദീപ് അവതാരികയായി, ജനറൽ കൺവീനർ അദീബ് ചെറുനാലകത്ത് നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.