മനാമ : പ്രവാസികളിൽ ഹൃദയ സ്തംഭനം വർധിച്ചു വരുന്നതിനാൽ കോഴിക്കോട് ജില്ല പ്രവാസി ഫോറവും (കെ.പി.എഫ്) ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ റിഫയുമായി ചേർന്ന് കാർഡിയാക് സ്പെഷൽ മെഡിക്കൽ ക്യാമ്പും ഹൃദ്രോഗത്തെക്കുറിച്ച് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. ഇ.സി.ജി , കൺസൾട്ടേഷൻ എന്നിവയുൾപ്പെടെ സൗജന്യമായിരുന്നു. ക്യാമ്പിൽ ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ കാർഡിയാക് വിഭാഗം തലവനായ ഡോ. സോണി ജേക്കബ് ഹൃദയ സംബന്ധമായ ക്ലാസ് നൽകി. നവംബറിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഹാർട്ട് അറ്റാക്കിനെ തുടർന്ന് മണപ്പെട്ടവർ നിരവധിയാണ് .കോവിഡിന് ശേഷം ഹൃദയാഘാതത്തിന്റെ തോത് വർധിച്ചിരിക്കുന്നു.
പ്രവാസികൾ ഹൃദയാരോഗ്യ സംരക്ഷണത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് കെ.പി.എഫ് ജനറൽ സെക്രട്ടറി പി.കെ. ഹരീഷ് സ്വാഗത പ്രസംഗത്തിൽ സൂചിപ്പിച്ചു. ആക്ടിങ് പ്രസിഡന്റ് സജ്ന ഷനൂബ്, രക്ഷാധികാരി കെ.ടി. സലീം, ജനറൽ കോഓഡിനേറ്റർ ജയേഷ് വി.കെ. എന്നിവർ ആശംസകൾ അറിയിച്ചു. ട്രഷറർ ഷാജി പുതുക്കുടി നന്ദി രേഖപ്പെടുത്തി. ചാരിറ്റി വിങ് കൺവീനർ സവിനേഷ്, ലേഡീസ് വിങ് കൺവീനർ രമാ സന്തോഷ് എക്സിക്യൂട്ടിവ് മെംബർമാരായ അഖിൽ താമരശ്ശേരി, പ്രജിത്ത് ചേവങ്ങാട്, സുജിത്ത് സോമൻ ,രജീഷ് സി.കെ, സുജീഷ് മാടായി, മുനീർ മുക്കാളി, മിഥുൻ നാദാപുരം, സിനിത്ത് ശശീന്ദ്രൻ, മുഹമ്മദ് ഫാസിൽ പി.കെ, സിയാദ് അണ്ടിക്കോട്, വിനോദ് അരൂർ, സജിത്ത്. എൻ , പ്രമോദ് കുമാർ , അനിൽകുമാർ എന്നിവർ ചേർന്ന് ക്യാമ്പ് നിയന്ത്രിക്കുകയും ഡോക്ടർ സോണി ജേക്കബ്, മാർക്കറ്റിങ് ഹെഡ് അബ്ദുൽ റഹ്മാൻ, ലെസ്ലി ലെഡെസ്മ, നഴ്സുമാർ എന്നിവരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.