മനാമ: കാരിഫോർ 16-ാം വാർഷികത്തോടനുബന്ധിച്ച് നിരവധി ഡിസ്കൗണ്ടുകൾ ഉപഭോക്താക്കൾക്ക് പ്രഖ്യാപിച്ചു. ‘സ്പിൻ & വിൻ’ ആക്ടിവേഷന്റെ ഭാഗമായി മുഴുവൻ ട്രോളി പർച്ചേസും സൗജന്യമായി ലഭിക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് കൈവരുന്നത്. തെരഞ്ഞെടുത്ത ഉൽപന്നങ്ങൾക്ക് 60 ശതമാനം വരെ കിഴിവുകളും കാമ്പയിനിന്റെ ഭാഗമായി ലഭിക്കും.
സെപ്റ്റംബർ 18 മുതൽ ഒക്ടോബർ എട്ടു വരെ ഉപഭോക്താക്കൾക്ക് ‘സ്പിൻ & വിൻ’ ൽ പങ്കെടുക്കാം. ഓൺലൈനായി ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കൾക്ക് റാഫ്ൾ നറുക്കെടുപ്പിൽ പങ്കെടുക്കാം. 20 ദിനാറോ അല്ലെങ്കിൽ അതിന് മുകളിലുള്ള ഓരോ ഓർഡറിനും മറ്റു സമ്മാനങ്ങൾക്കൊപ്പം ഒരു ഐഫോൺ, PS5 അല്ലെങ്കിൽ ഒരു സൗജന്യ ഓർഡർ എന്നിവ നേടാനുള്ള അവസരമുണ്ട്. സോഷ്യൽ മീഡിയയിലെ ഫോളോ, മെൻഷൻ, വിൻ നറുക്കെടുപ്പിലൂടെ രണ്ടു ഭാഗ്യശാലികൾക്ക് 50 ദിനാർ സമ്മാനങ്ങളും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.