മനാമ: ‘ഷെഫ്സ് പാലറ്റ്’ ബഹ്റൈൻ കേരളീയ സമാജവുമായി ചേർന്ന് നടത്തിയ ഗ്ലോബൽ റൈസ് ഫ്യൂഷൻ ഫെസ്റ്റ് പാചക മത്സരം ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽവെച്ച് നടന്നു. ബഹ്റൈനിൽ ലഭ്യമാകുന്ന വ്യത്യസ്ത രാജ്യങ്ങളിലെ വിവിധ തരം റൈസ് ഉപയോഗിച്ച് പാചക കലയിലെ സർഗാത്മകതയും നവീകരണവും സമന്വയിപ്പിച്ച് വിവിധ രാജ്യങ്ങളിലെ പാചക മത്സാരാർഥികൾ പങ്കെടുത്ത ചെഫ്സ് പാലറ്റ് ഗ്ലോബൽ റൈസ് ഫ്യൂഷൻഫെസ്റ്റ് പാചക മത്സരം ഏറെ ജന ശ്രദ്ധയാകർഷിച്ചു.
ഭാഗ്യ എല്ഗിവിറ്റ (ശ്രീലങ്ക) ഒന്നാം സ്ഥാനവും, ശിവാംബിക രണ്ടാം സ്ഥാനവും, ബുഷറ റസാഖ് മൂന്നാം സ്ഥാനവും നേടി. ബെസ്റ്റ് ക്രിയേറ്റിവിറ്റിയിൽ ആബിദ സഗീർ, ബെസ്റ്റ് പ്രസന്റേഷൻ ലീമ ജോസഫ്, ബെസ്റ്റ് ഫ്യൂഷൻ സുനിത റോസാരിയോ എന്നിവർ വിജയികളായി. ഷെഫ് മൗറിസിയോ ഫെറായുവോലോ (ഇറ്റലി), ഷെഫ് ഹനാൻ ഓസ്മാൻ (ഇജിപ്ത്), ഷെഫ് പിക്കോ ആലപ്പാട്ട് (ഇന്ത്യ), ഷെഫ് റെനലിൻ മെനറ്റോ (ഫിലിപ്പീൻസ്) എന്നിവർ പ്രധാന വിധികർത്താക്കളായിരുന്നു. ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ ഉദ്ഘാടനം ചെയ്ത റൈസ് ഫ്യൂഷൻ ഫെസ്റ്റ് ഷെഫ് അനാൻ എം. ആലാത്തൂവി ആശംസകൾ അർപ്പിച്ചു. റൈസ് ഫ്യൂഷൻ വിജയികൾക്കുള്ള സമ്മാന ദാനം ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള നിർവഹിച്ചു.
ഷെഫ്സ് പാലറ്റ് പാചക കലയോടുള്ള അഭിനിവേശം വളർത്താൻ വിവിധ പരിപാടികൾ ലക്ഷ്യമിടുന്നതായും പാചക കലയെക്കുറിച്ചുള്ള വെബിനാറുകൾ, പാചക മത്സരങ്ങൾ, മുതിർന്നവർക്കും കുട്ടികൾക്കുമുള്ള പാചക ക്ലാസുകൾ എന്നിവ ഭാവിയിൽ സംഘടിപ്പിക്കുമെന്നും ചെഫ്സ് പാലറ്റ് ഒഫിഷ്യൽസ് അറിയിച്ചു. ഒട്ടനവധി മത്സരാർഥികൾ പങ്കെടുത്ത റൈസ് ഫ്യൂഷൻ ഫെസ്റ്റ് മത്സരങ്ങൾ കാണാനും അനുഭവങ്ങൾ പങ്കിടാനും ഒട്ടനവധി ആളുകൾ ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ എത്തുചേർന്നത് പ്രത്യേക അനുഭവമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.