മനാമ: കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ ഷിഫാ അൽ ജസീറ മെഡിക്കൽ സെൻററുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 250ഒാളം പേർ ക്യാമ്പിൽ പെങ്കടുത്തു. പ്രസിഡൻറ് എ.പി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ച ചടങ്ങിൽ സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ഷെമിലി പി. ജോൺ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പടവ് കൂട്ടായ്മ പ്രസിഡൻറ് സുനിൽ ബാബു, ശിഫ അൽജസീറ പ്രതിനിധി ഷഹഫാദ് എന്നിവർ ആശംസകൾ നേർന്നു. ബ്ലഡ് ഷുഗർ, യൂറിക് ആസിഡ്, എസ്.ജി.പി.ടി, കൊളസ്ട്രോൾ, ക്രിയാറ്റിൻ പരിശോധനകൾ ക്യാമ്പിൽ നടത്തി. കനോലി ഭാരവാഹികളും എക്സിക്യൂട്ടിവ് അംഗങ്ങളും ഷിഫാ ജീവനക്കാരും നേതൃത്വം നൽകി. പ്രസിഡൻറ് അബ്ദുസ്സലാം, മെഡിക്കൽ ക്യാമ്പ് കോഒാഡിനേറ്റർ ഷബീർ മുക്കൻ എന്നിവർ ശിഫക്കുള്ള ഉപഹാരം കൈമാറി. ജനറൽ സെക്രട്ടറി മനു തറയ്യത്ത് സ്വാഗതവും ട്രഷറർ തോമസ് വർഗീസ് ചുങ്കത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.