മനാമ: സഖീറിൽ പുതുതായി പണിതുകൊണ്ടിരിക്കുന്ന എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിെൻറ നിർമാണ പുരോഗതി പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണകാര്യ മന്ത്രി ഇസാം ബിൻ അബ്ദുല്ല അൽ ഖലഫിെൻറ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. 54 ശതമാനം പണി പൂർത്തീകരിച്ചതായി മന്ത്രി പറഞ്ഞു.
സമയബന്ധിതമായി നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
ബഹ്റൈൻ എക്സിബിഷൻ ആൻഡ് ടൂറിസം അതോറിറ്റിക്കുവേണ്ടിയാണ് കെട്ടിടം പണിയുന്നത്.
95,000 ചതുരശ്ര മീറ്റർ മൊത്ത വിസ്തീർണമുള്ള കെട്ടിടത്തിൽ 10 എക്സിബിഷൻ ഹാളുകളാണ് ഒരുക്കുക. 4500 ചതുരശ്ര മീറ്ററുള്ള 4500 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന കോൺഫറൻസ് ഹാളും ഇവിടെ ഒരുങ്ങുന്നുണ്ട്.
1700 ചതുരശ്ര മീറ്ററുള്ള ചെറുതും ഇടത്തരം വലുപ്പത്തിലുള്ളതുമായ ഹാളുകളുടെ നിർമാണവും നടന്നുകൊണ്ടിരിക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. 2,78,900 ചതുരശ്ര മീറ്ററിൽ സ്ഥലത്താണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.