മനാമ: ബഹ്റൈൻ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ മനാമ മുനിസിപ്പാലിറ്റി (ബലദിയ്യ) കോമ്പൗണ്ടിൽ അൽ ഫുർഖാൻ സെന്റർ സംഘടിപ്പിച്ച ഈദ് ഗാഹ് ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. അൽ ഫുർഖാൻ സെന്റർ പ്രബോധകൻ നിയാസ് സ്വലാഹി ഈദ് നമസ്കാരത്തിന് നേതൃത്വം നൽകി.
തുടർന്ന് നടന്ന ഈദ് സൗഹൃദ സംഗമത്തിൽ പ്രമുഖ വാഗ്മിയും പ്രബോധകനുമായ എം.എം. അക്ബർ ഈദ് സന്ദേശം നൽകി. ഈദ് സൗഹൃദ സംഗമത്തിൽ സാമൂഹിക പ്രവർത്തകനും ഇന്ത്യൻ സ്കൂൾ മുൻ ചെയർമാനുമായ അബ്രഹാം ജോൺ, കെ.എം.സി.സി ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ പങ്കെടുത്തു. അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ് സൈഫു ഖാസിം ആമുഖം പറഞ്ഞു.
ഈദ് ഗാഹിനും തുടർന്ന് നടന്ന ഈദ് സൗഹൃദ സംഗമത്തിനും വൈസ് പ്രസിഡന്റുമാരായ മൂസാ സുല്ലമി, മുജീബു റഹ്മാൻ എടച്ചേരി, സെക്രട്ടറിമാരായ മനാഫ് കബീർ, അനൂപ് തിരൂർ, മുബാറക് വി.കെയും ഈദ് ഗാഹ് കമ്മിറ്റി സാരഥികളായ ഹിഷാം കെ. ഹമദ്, ഫാറൂഖ് മാട്ടൂൽ, സഹീദ് പുതിയങ്ങാടി, മുഹമ്മദ് ശാനിദ്, അബ്ദുല്ല പുതിയങ്ങാടി, ഇഖ്ബാൽ പയ്യന്നൂർ, യൂസുഫ് കെ.പി, സമീൽ കെ.പി, മുസ്ഫിർ മൂസ, മുഹമ്മദ് മുജീബ്, ആശിഖ് പി.എൻ.പി, അബ്ദുല്ല പുതിയങ്ങാടി, മായൻ, സമീൽ കെപി, അനൂപ് തിരൂർ, ആരിഫ് അഹ്മദ്, ഷബീബ് ബഷീർ, അഷ്റഫ് പുളിക്കൽ, വനിതാ വിങ് പ്രവർത്തകരായ ഖമറുനിസ അബ്ദുൽ മജീദ്, സമീറ അനൂപ്, സജ്ല മുബാറക്, ശക്കീല ഫാറൂഖ്, സബീല യൂസുഫ്, സാജിത ടീച്ചർ, ആരിഫ ടീച്ചർ, ബിനുഷ ടീച്ചർ, സെതു, സലീഷ, സനീഷ എന്നിവരും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.