ഓർമവെച്ച നാൾ മുതൽ താത്തയും ഇക്കയും ഉമ്മയുമൊക്കെ നോമ്പ് പിടിക്കുമ്പോൾ എനിക്കും നോമ്പ് നോൽക്കാൻ വലിയ ആശയായിരുന്നു. അത്താഴത്തിനു വിളിക്കാൻ ഞാൻ എല്ലാവരോടും പറഞ്ഞുവെക്കും. ചില ദിവസങ്ങളിൽ വിളിക്കും. ചില ദിവസങ്ങളിൽ വിളിക്കില്ല. അപ്പോൾ കുറച്ചു നേരത്തേക്ക് പിണങ്ങിനിൽക്കും.
നോമ്പ് തുടങ്ങുന്നതിെൻറ തൊട്ടടുത്ത ദിവസങ്ങൾ ഭയങ്കര രസമായിരുന്നു. വീട് തന്നെ തയാറെടുപ്പുകളുടെ നാളുകളായിരിക്കും. വീട്ടിലെ വാതിലും കട്ടിളകളുമൊക്കെ തൊട്ടടുത്തുള്ള വീടുകളിലും തൊടികളിലുമായി കാണുന്ന ഉരസമുള്ള ഇലകൾ കൊണ്ടുവന്ന് വൃത്തിയാക്കും. പിന്നെ അരി പൊടിപ്പിക്കലും മസാലകൾ പൊടിപ്പിക്കലുമായി നോമ്പിനെ വരവേൽക്കും. നോമ്പ് തുടങ്ങിക്കഴിഞ്ഞാൽ വേറെ ഒരു രസമാണ്. തൊട്ടടുത്തുള്ള പള്ളിയിൽനിന്ന് കുറച്ചു സമയത്തേക്ക് ഖുർആൻ പാരായണം കേൾക്കാം. നോമ്പ് തുടങ്ങിക്കഴിഞ്ഞാൽ ഉച്ചക്കുള്ള നിസ്കാരമൊക്കെ കഴിഞ്ഞു അവിടെ കിടന്ന് കുറച്ചു കഴിഞ്ഞാണ് വീട്ടിലേക്കു വരുക. പിന്നെ ക്ലോക്കിലേക്കുള്ള നോട്ടമായിരിക്കും. പള്ളിയിൽനിന്ന് ബാങ്കിെൻറ വിളിയുണ്ടോ എന്നറിയാൻ ചെവി കൂർപ്പിച്ചിരിക്കും. അതിെൻറ ഇടക്ക് ഉമ്മ വിളിക്കും; എടാ എന്നെ ഒന്ന് സഹായിക്കൂ. ഞാൻ ഒന്നും രണ്ടും പറഞ്ഞു ഉമ്മാനെ പത്തിരി ചുടാൻ സഹായിക്കും. അങ്ങനെ ബാങ്ക് വിളിച്ചാൽ തരിക്കഞ്ഞിയും നാരങ്ങാവെള്ളവുമൊക്കെ കുടിച്ചു നോമ്പ് തുറക്കും. വീടിനടുത്തുള്ള മിനി ചേച്ചിക്കും അംബുജാക്ഷി അമ്മക്കുമുള്ള പത്തിരിയൊക്കെ ഉമ്മ ഇതിനകം റെഡിയാക്കി വെച്ചിരിക്കും. അതെല്ലാം കൊണ്ടുപോയി കൊടുക്കും. സ്നേഹത്തിെൻറയും സാഹോദര്യത്തിെൻറയും നോമ്പനുഭവങ്ങളായിരുന്നു അതൊക്കെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.