മനാമ: ബഹ്റൈൻ പോസ്റ്റ്വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി കസ്റ്റംസ് വിഭാഗം അറിയിച്ചു. ഏഷ്യൻ രാജ്യങ്ങളിലൊന്നിൽനിന്ന് അയച്ച പാഴ്സലിലാണ് ഒന്നരക്കിലോ ചരസ് ഒളിപ്പിച്ചനിലയിൽ കണ്ടെത്തിയത്. പാർസൽ കണ്ടയുടൻ നാർകോട്ടിക് സെല്ലിൽ വിവരമറിയിക്കുകയും തെളിവുകളുടെ അടിസ്ഥാനത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പാർസൽ സ്വീകരിച്ച രണ്ടുപേരാണ് പിടിയിലായത്. ഇവരുടെ താമസസ്ഥലത്ത് ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ തെളിവുകൾ പരിശോധനയിൽ കണ്ടെത്തുകയും ചെയ്തു. നിയമ നടപടികൾക്കായി പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.