മനാമ: 2025 മാർച്ച് 15 ശനിയാഴ്ച ബഹ്റൈനിൽ രാത്രിക്കും പകലിനും ഒരേ ദൈർഘ്യമായിരിക്കുമെന്ന് പ്രമുഖ ജ്യോതിശാസ്ത്രജ്ഞൻ മുഹമ്മദ് റിഥ അൽ അസ്ഫൂർ. അന്ന് 12 മണിക്കൂർ വീതമാണ് രാവും പകലും ഉണ്ടാവുകയെന്ന് അദ്ദേഹത്തെ ഉദ്ദരിച്ച് 'ദി ഡെയ്ലി ട്രിബ്യൂൺ' റിപ്പോർട്ട് ചെയ്യുന്നു. അന്ന് പുലർച്ചെ 5:46 നാണ് ഉദയം. അസ്തമയം വൈകീട്ട് 5:46നും.
മാർച്ച് 20 വ്യാഴാഴ്ചയാണ് ബഹ്റൈനിൽ വസന്തകാലം ആരംഭിക്കുക. 92 ദിവസവും 17 മണിക്കൂറും 40 മിനിറ്റുമായിരിക്കും വസന്ത സീസണിൻ്റെ ദൈർഘ്യമെന്ന് അദ്ദേഹം പറഞ്ഞു. റമദാനിൻ്റെ അവസാന 10 ദിവസം വസന്തകാലത്ത് ആയിരിക്കും. അടുത്ത വർഷം റമദാൻ മുഴുവനായും ശീതകാലത്ത് ആയിരിക്കും. 2030 വരെ ഇത് തുടരുമെന്നും അൽ അസ്ഫൂർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.