മ​നു​ഷ്യ​ക്ക​ട​ത്ത്​ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക്​ 10 വ​ർ​ഷം ത​ട​വ്​

മ​നാ​മ: മ​നു​ഷ്യ​ക്ക​ട​ത്ത്​ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക്​ 10 വ​ർ​ഷം ത​ട​വി​ന്​ ഹൈ ​ക്രി​മി​ന​ൽ കോ​ട​തി വി​ധി​ച്ചു. സ​മാ​ന​മാ​യ മൂ​ന്ന്​ കേ​സു​ക​ളി​ലാ​ണ്​ കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്. ഒ​ന്നും ര​ണ്ടും കേ​സു​ക​ളി​ലെ ആ​ദ്യ പ്ര​തി​ക​ൾ​ക്ക്​ 10 വ​ർ​ഷം വീ​തം ത​ട​വും 2,000 ദീ​നാ​ർ വീ​തം പി​ഴ​യും ഒ​ന്നാം കേ​സി​ലെ ര​ണ്ടാം പ്ര​തി​ക്ക്​ ഏ​ഴ്​ വ​ർ​ഷം ത​ട​വും 2,000 ദീ​നാ​ർ പി​ഴ​യും വി​ധി​ച്ചു. മൂ​ന്നാ​മ​ത്​ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക്​ അ​ഞ്ച്​ വ​ർ​ഷം വീ​തം ത​ട​വും 2,000 ദീ​നാ​ർ പി​ഴ​യും വി​ധി​ച്ചു.

ഇ​ര​ക​ളെ അ​വ​രു​ടെ നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ച​യ​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ്​ വ​ഹി​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വു​ണ്ട്. ശി​ക്ഷ തീ​ർ​ന്ന​തി​നു​ ശേ​ഷം പ്ര​വാ​സി​ക​ളാ​യ പ്ര​തി​ക​ളെ ബ​ഹ്​​റൈ​നി​ലേ​ക്ക്​ തി​രി​കെ വ​രാ​നാ​കാ​ത്ത വി​ധം നാ​ടു​ക​ട​ത്തും. യു​വ​തി​ക​ളെ ജോ​ലി ന​ൽ​കാ​മെ​ന്ന്​ പ്ര​ലോ​ഭി​പ്പി​ച്ച്​ ബ​ഹ്​​റൈ​നി​ലെ​ത്തി​ച്ച്​ അ​നാ​ശാ​സ്യ​ത്തി​ന്​ പ്രേ​രി​പ്പി​ച്ചു​വെ​ന്നാ​ണ്​ കേ​സ്.

Tags:    
News Summary - human trafficking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT