മനാമ: വിസ്ഡം സ്റ്റുഡന്റ്സ് വിങ്ങിന്റെ കീഴിൽ ഈ വരുന്ന മേയ് 12ന് പെരിന്തൽമണ്ണയിൽ നടക്കുന്ന ‘ധർമസമരത്തിന്റെ വിദ്യാർഥി കാലം’ എന്ന സ്റ്റുഡന്റ്സ് കോൺഫറൻസിന്റെ പ്രചാരണാർഥം ബഹ്റൈനിൽ നടക്കുന്ന സംഗമം വരുന്ന വെള്ളിയാഴ്ച ഗുദൈബിയ പാലസ് മസ്ജിദിന് സമീപത്തുള്ള അൽ മന്നാഇ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാത്രി ഇശാ നമസ്കാരത്തിന് ശേഷം 8.00 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നതാണ്. വിശാലമായ പാർക്കിങ് സൗകര്യവും സ്ത്രീകൾക്ക് പ്രത്യേക ഇരിപ്പിടവും ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.